ഒളിമ്പിക് അസ്സോസിയേഷൻ ജനറൽ ബോഡി ഇന്ന്

Advertisement

ന്യൂ ഡെൽഹി : ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ജനറൽബോഡിയോഗം ഇന്ന് ചേരും. ഡൽഹിയിലെ ഐഒഎ ആസ്ഥാനത്താണ് യോഗം ചേരുന്നത്.ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയ്‌ക്കെതിരെ നീക്കം ശക്തമാക്കി നിർവാഹ സമിതിയിലെ ഒരുവിഭാഗം രംഗത്തുണ്ട്. റിലയൻസിന് കരാർ നൽകിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണം വേണമെന്ന് ഈ വിഭാഗം ജനറൽബോഡിയിൽ ആവശ്യപ്പെടും. പിടി ഉഷക്കെതിരെ അവിശ്വാസ പ്രമേയം യോഗത്തിൽ അവതരിപ്പിക്കാൻ സാധ്യതയില്ല.പതിനഞ്ചംഗ നിര്‍വാഹക സമിതിയില്‍ 12 പേരും പിടി ഉഷയ്‌ക്കെതിരായി രംഗത്തുണ്ട്. അതിനിടെ യോഗത്തിനായി നൽകിയ അജണ്ട മാത്രമേ ചർച്ച ചെയ്യുകയുള്ളൂ എന്ന നിലപാടിലാണ് പിടി ഉഷ.