എയർ ബസ്സും ടാറ്റയും കൈകോര്‍ത്തു,ഇന്ത്യയിലെ ആദ്യ സ്വകാര്യ സൈനിക ഗതാഗത വിമാന നിർമാണ പ്ലാന്റ് ഉത്ഘാടനം ചെയ്തു

Advertisement

വഡോദര. ഇന്ത്യയിലെ ആദ്യ സ്വകാര്യ സൈനിക ഗതാഗത വിമാന നിർമാണ പ്ലാന്റ് ഉത്ഘാടനം ചെയ്തു.വഡോദരയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പാനിഷ് പ്രസിഡന്റ്‌ പെഡ്രോ സാഞ്ചസും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യയെ വ്യോമയാന ഹബ് ആക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിന്റെ മറ്റൊരു വിജയമാണ് പദ്ധതിയെന്ന് സ്പാനിഷ് പ്രസിഡന്റ് പറഞ്ഞു.

ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റം ലിമിറ്റഡ് (ടിഎഎസ്എൽ), എയർബസ് ഡിഫൻസ് ആൻഡ് സ്പേസ് (എയർബസ് ഡിഎസ്) എന്നിവയുടെ പങ്കാളിത്തത്തോടെയാണ്‌ പ്ലാന്റിന്റെ നിർമാണം.ഇവിടെ ഇന്ത്യൻ എയർഫോഴ്സിനായി TASL 40 C-295 വിമാനങ്ങൾ നിർമ്മിക്കും.ഇന്ന് മുതൽ തങ്ങൾ ഇന്ത്യയുടെയും സ്‌പെയിനിൻ്റെയും പങ്കാളിത്തത്തിന് പുതിയ ദിശാബോധം നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഭാവിയിൽ ഇവിടെ നിർമ്മിക്കുന്ന വിമാനങ്ങൾ കയറ്റുമതി ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. എയർ ബസ്സും ടാറ്റയും തമ്മിലുള്ള ഈ പങ്കാളിത്തം ഭാവിയിൽ ഇന്ത്യൻ ബഹിരാകാശ മേഖലയ്ക്ക് കൂടുതൽ സംഭാവനകൾ നൽകുമെന്ന് സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസ്.

ഉദ്ഘാടന ചടങ്ങിൽ രത്തൻ ടാറ്റയുടെ സംഭാവനകളും സ്മരിച്ചു.2021 സെപ്റ്റംബറിൽ പ്രതിരോധ മന്ത്രാലയം എയർബസ് ഡിഫൻസ്, സ്പെയിനിലെ സ്പേസ് എസ്എ എന്നിവയുമായി 21,935 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here