സൈനിക ആംബുലൻസിന് നേരെ ആക്രമണം, 3 ഭീകര വാദികളെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു

Advertisement

ശ്രീനഗര്‍ . ജമ്മു കശ്മീരിലെ അഖ്നൂരിൽ 3 ഭീകര വാദികളെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു.സൈനിക ആംബുലൻസിന് നേരെ ആക്രമണം നടത്തിയ ഭീകരരെയാണ് വധിച്ചത്. കൊല്ലപ്പെട്ടത് പാക്കിസ്ഥാനിൽ നിന്നും നുഴഞ്ഞുകയറിയ ഭീകരരെന്ന് സൂചന. NSG സംഘം സ്ഥലത്തെത്തി.

ഇന്ന് രാവിലെ നിയന്ത്രണ രേഖയ്ക്ക് സമീപം അഖ്‌നൂർ സെക്ടറിലെ ജോഗ്‌വാൻ മേഖലയിൽ വച്ചാണ്
വാഹനങ്ങൾക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്.വാഹന വ്യൂഹത്തിലെ ആംബുലൻസിന് നേരെ ഭീകരർ വെടിയുതിർത്തു.വെടിവെപ്പിൽ ആംബുലൻസിന് കേടുപാടുകൾ സംഭവിച്ചു.ആക്രമണത്തിനുശേഷം കടന്നുകളഞ്ഞ ഭീകരർക്കായി സൈന്യം നടത്തിയ തെരച്ചിൽനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.ഭീകരരുടെ ഒളിത്താവളം വളഞ്ഞ സൈന്യം 3 ഭീകരരെ വധിച്ചു.

ഇവരിൽ നിന്നും തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തു.നിയന്ത്രണ രീതിയിൽ നിന്നും മൂന്നും കിലോമീറ്റർ മാത്രം അകലെയാണ് ഭീകരരുമായി ഏറ്റു മുട്ടൽ ഉണ്ടായ പ്രദേശം.മണിക്കൂറുകൾക്ക് മുൻപ് പാകിസ്ഥാനിൽ നിന്നും നുഴഞ്ഞുകയറിയ ഭീകരരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഭീകര സാന്നിധ്യം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ എൻ എസ് ജി കമാൻഡോകളും സ്ഥലത്തെത്തി.നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പ്രദേശത്ത് സൈന്യം വിശദമായ പരിശോധന നടത്തുകയാണ്.