അമാനുഷിക ശക്തിയുണ്ടെന്ന് അവകാശവാദം,ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

Advertisement

കോയമ്പത്തൂര്‍.അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോയമ്പത്തൂരിൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. മൂന്നാം വർഷ എഞ്ചിനീയറിങ് വിദ്യാർഥി പ്രഭുവിനാണ് പരിക്കേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

തനിക്ക് അമാനുഷിക ശക്തിയുണ്ട്. എത്ര ഉയരത്തിൽ നിന്ന് ചാടിയാലും ഒന്നും സംഭവിക്കില്ല. കഴിഞ്ഞ രണ്ടാഴ്ചയായി സ്വകാര്യ എഞ്ചിനീയറിങ് കോളേജിലെ മൂന്നാം വർഷ വിദ്യാർഥിയായ ഈറോഡ് സ്വദേശി പ്രഭു നിരന്തരം ഇക്കാര്യം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് പ്രഭു താഴേക്ക് ചാടിയത്.
ചാടുന്നതിന് മുൻപ് തന്റെ ശക്തി ബോധ്യപ്പെടുത്തി തരാമെന്ന് വിദ്യാർഥി കൂട്ടുകാരെ വെല്ലുവിളിച്ചിരുന്നു. താഴെ വീണ പ്രഭുവിന്റെ
രണ്ട് കൈകളും കാലുകളും ഒടിഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ഇയാൾ കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ രണ്ടാഴ്ചയായാണ് പ്രഭുവിന് ഈ മാറ്റമെന്ന് സുഹൃത്തുക്കൾ പറയുന്നു. ഒരുപാട് സംസാരിക്കാറുണ്ടായിരുന്ന പ്രഭു പലപ്പോഴും ക്ലാസിൽ ഒറ്റയ്ക്കിരിക്കുന്നത് ഇവർ ശ്രദ്ധിച്ചിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെ പൊലീസ് കൂട്ടുകാരുടെയും സുഹൃത്തുക്കളുടെയും മാതാപിതാക്കളെയും മൊഴിയെടുത്തു.
കഴിഞ്ഞ മൂന്ന് വർഷവും പ്രഭുവിൽ നിന്ന് അസ്വാഭാവികമായ പൊരുമാറ്റമുണ്ടായിട്ടില്ലെന്നാണ് അധ്യാപകരടക്കം പറയുന്നത്.
പ്രഭു ദുർമന്ത്രവാദത്തിന് ഇരയായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്

Advertisement