പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി…. ദീപാവലി ആഘോഷം സൈനികരോടൊപ്പം

Advertisement

പതിവ് തെറ്റിക്കാതെ ഇത്തവണയും സൈനികരോടൊപ്പം ദീപാവലി ആഘോഷത്തില്‍ പങ്ക് ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ ഇന്ത്യ-പാക് അതിര്‍ത്തിയായ കച്ചില്‍ സൈനികരോടൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്. സര്‍ ക്രീക്കിലെ ലക്കി നലയിലായിരുന്നു ആഘോഷം. അതിര്‍ത്തി സുരക്ഷാസേനയുടെ യൂണിഫോം ധരിച്ചെത്തിയ പ്രധാനമന്ത്രി, സൈനികര്‍ക്ക് മധുരം നല്‍കുകയും ചെയ്തു.
മോദിക്കൊപ്പം ദീപാവലി ആഘോഷത്തില്‍ അതിര്‍ത്തു രക്ഷാസേന (ബിഎസ്എഫ്), കരസേന, നാവികസേന, വ്യോമസേന ജവാന്മാരും സംബന്ധിച്ചു. വെല്ലുവിളികളും ബുദ്ധിമുട്ടുകളും നിറഞ്ഞ സാഹചര്യത്തിലും ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷിതവും ഭദ്രവുമാണെന്ന് ഉറപ്പാക്കുന്നതിന് സൈനികര്‍ പുലര്‍ത്തുന്ന ജാഗ്രതയെ പ്രധാനമന്ത്രി പ്രശംസിച്ചു. നേരിടുന്ന വെല്ലുവിളികള്‍, ജോലികള്‍ എളുപ്പമാക്കുന്നതിന് എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളും മോദി ആരാഞ്ഞു. സൈനികരോടൊപ്പം ഏറെനേരം ചെലവഴിച്ചശേഷമാണ് മോദി മടങ്ങിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here