17കാരിയില്‍ നിന്ന് 20 യുവാക്കള്‍ക്ക് എയ്ഡ്സ് രോഗബാധ; നടുക്കം മാറാതെ ഉത്തരാഖണ്ഡ്

Advertisement

പതിനേഴുകാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 20 ഓളം യുവാക്കള്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചതിന്റെ ഞെട്ടലിലാണ് ഉത്തരാഖണ്ഡ്. ഉത്തരാഖണ്ഡിലെ രാംനഗറിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പ്രദേശത്ത് എച്ച്‌ഐവി കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുമായി ഒരു കൂട്ടം യുവാക്കള്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുകയായിരുന്നു.
പിന്നാലെ നടത്തിയ പരിശോധനയില്‍ ചികിത്സ തേടിയെത്തിയ യുവാക്കള്‍ എച്ച്‌ഐവി ബാധിതരാണെന്ന് കണ്ടെത്തി. യുവാക്കളെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. 17 കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടവരാണ് രോഗം സ്ഥിരീകരിച്ച എല്ലാ യുവാക്കളും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടി ഹെറോയിന് അടിമയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ലഹരിയോടുള്ള ആസക്തി മൂലം കൂടുതല്‍ പണം കണ്ടെത്തുന്നതിനായി രോഗവിവരമറിയാതെ പെണ്‍കുട്ടി യുവാക്കളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. നിലവില്‍ നൈനിറ്റാള്‍ ജില്ലയിലും എച്ച്‌ഐവി ബാധിതരുടെ എണ്ണം ഉയരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. രാംനഗറിലാണ് ഏറ്റവും കൂടുതല്‍ എച്ച്‌ഐവി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 17 മാസത്തിനിടെ പ്രദേശത്തെ 45 പേര്‍ എച്ച്ഐവി പോസിറ്റീവായി. നിലവിലെ അന്വേഷണത്തില്‍, രോഗബാധിതരില്‍ ചിലര്‍ വിവാഹിതരാണെന്നും കണ്ടെത്തി. അതിനാല്‍ രോഗം അവരുടെ പങ്കാളികളിലേക്കും പടരാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here