നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നിരവധി മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിലാകും അറിയാമോ

Advertisement

ന്യൂഡെല്‍ഹി.രാജ്യത്തെ പൊതു ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നിരവധി മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. യുപിഐ ലൈറ്റിൻ്റെ ഒറ്റ ഇടപാട് പരിധി വർദ്ധിപ്പിച്ചത് മുതൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിനുള്ള നിലവിലെ സമയപരിധി കുറയ്ക്കുന്ന തീരുമാനവും ഇന്ന് മുതൽ. നടപ്പിലാകും. സ്പാമും തട്ടിപ്പും തടയുന്നതിനുള്ള ട്രായുടെ പുതിയ നിയന്ത്രണങ്ങളും ഇന്നുമുതൽ നടപ്പിലാക്കും.

ആഭ്യന്തര പണമിടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ ലക്ഷ്യം വച്ചുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ,ഡൊമസ്റ്റിക് മണി ട്രാൻസ്ഫർ നിയമം ഇന്ന് മുതൽ നടപ്പിലാകും. യുപിഐ ലൈറ്റിൻ്റെ ഒറ്റ ഇടപാട് പരിധി 500 രൂപയിൽ നിന്ന് 1000 രൂപയായി ഉയരും.

യുപിഐ ലൈറ്റ് വാലറ്റ് പരിധി 2,000 രൂപയിൽ നിന്ന് 5,000 രൂപ യായി വർദ്ധിക്കും.

മുൻകൂർ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിനുള്ള സമയപരിധി 120 ദിവസത്തിൽ നിന്നും 60 ആയി കുറച്ചു കൊണ്ടുള്ള റെയിൽവേ യുടെ തീരുമാനം ഇന്ന് മുതൽ നടപ്പിലാകും.ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ ഇത് ബാധിക്കില്ല.

സ്പാമും തട്ടിപ്പും തടയുന്നതിനുള്ള ട്രായുടെ നിയന്ത്രണങ്ങളുടെ ഭാഗമായി ടെലികോം കമ്പനികൾ മെസേജ് ട്രേസബിലിറ്റി ഇന്ന് മുതൽ നടപ്പിലാക്കും.ട്രാൻസാക്ഷൻ, പ്രൊമോഷണൽ സന്ദേശങ്ങൾ നിരീക്ഷണത്തിനും ട്രാക്കിങ്ങിനും വിധേയമാകും.

എസ്ബിഐ ക്രെഡിറ്റ് കാർഡ് മാറ്റങ്ങളും ഇന്ന് മുതൽ പ്രാഭല്യത്തിൽ വരും.പെട്രോളിയം കമ്പനികൾ എൽപിജി സിലിണ്ടറുകളുടെ പുതുക്കിയ നിരക്കും ഇന്ന് പ്രഖ്യാപിക്കും.

Advertisement

1 COMMENT

Comments are closed.