പശുവിനെ ട്രാക്ടറില്‍ കെട്ടിവലിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസ്

Advertisement

ഉത്തര്‍പ്രദേശിലെ കൈലാദേവി പ്രദേശത്ത് പശുവിനെ ട്രാക്ടറില്‍ കെട്ടിവലിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസ്. സംഭവത്തിന്റെ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നാലുപേര്‍ക്കെതിരെ കേസ് എടുത്തതെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞു.
ഗ്രാമത്തലവന്‍ ഓംവതി, അവരുടെ ഭര്‍ത്താവ് രൂപ് കിഷോര്‍, പശുപരിപാലകന്‍ കാലു, ട്രാക്ടര്‍ ഡ്രൈവര്‍ നേം സിങ് എന്നിവര്‍ക്കെതിരെ മൃഗങ്ങളോടുള്ള ക്രൂരത നിയമപ്രകാരം കേസെടുത്തതായി പൊലിസ് പറഞ്ഞു. സംഭവത്തില്‍ ജില്ലാ മജിസ്ട്രേറ്റ് അടിയന്തര ഇടപെടല്‍ നടത്തിയിരുന്നു.