പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തൽ: രശ്മി ശുക്ലയെ ഡിജിപി സ്ഥാനത്തുനിന്നു നീക്കാൻ നിർദേശം

Advertisement

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിൽ ഡിജിപി രശ്മി ശുക്ലയെ സ്ഥാനത്തുനിന്നു മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകി. ഡിജിപിക്കെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നത് അടക്കമുള്ള ആരോപണങ്ങളാണ് കോൺഗ്രസ് ഉന്നയിച്ചത്.

മറ്റൊരു മുതിർന്ന ഐപിഎസ് ഓഫിസർക്ക് ഡിജിപിയുടെ ചുമതല നൽകാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ, ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു. ഡിജിപി നിയമനത്തിന് മൂന്നംഗ പാനൽ സമർപ്പിക്കാനും കമ്മിഷൻ നിർദേശിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.

പുണെ കമ്മിഷണറായിരുന്നപ്പോൾ രശ്മി ശുക്ല ഫോൺ ചോർത്തിയതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ജാർഖണ്ഡ് ഡിജിപിയെ മാറ്റിയെങ്കിലും മഹാരാഷ്ട്ര ഡിജിപിയെ മാറ്റാത്ത കാര്യവും കമ്മിഷന് നൽകിയ കത്തിൽ സൂചിപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസുകൾ കെട്ടിച്ചമയ്ക്കാൻ ഡിജിപി നിർദേശം നൽകിയതായും ആരോപണം ഉയര്‍ന്നിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here