ഹൈദരാബാദ്.തെലങ്കാനയിൽ ജാതി സെൻസസിന് ഇന്ന് തുടക്കമാകും. ഓരോ വീട്ടിലും കയറി വിവരങ്ങൾ ശേഖരിച്ചാകും സെൻസസ് ഡാറ്റ ഉണ്ടാക്കുക. അമ്പതിനായിരത്തിൽ അധികം ഉദ്യോഗസ്ഥരെയാണ് സെൻസസ് എടുക്കാനായി നിയോഗിച്ചിരിക്കുന്നത്. മൂന്ന് ആഴ്ച കൊണ്ട് സെൻസസ് പൂർത്തിയാക്കുകയാണ് ലക്ഷ്യം.
75 ചോദ്യങ്ങളാണ് വിവരശേഖരണത്തിനായി ഉപയോഗിക്കുക. ജാതി സെൻസസിന് മുൻപായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ സംസ്ഥാനത്ത് എത്തിയിരുന്നു . ഇന്ത്യയിലാകെ ജാതി സെൻസസ് നടത്തണമെന്നും പ്രധാനമന്ത്രി ഇതിനോട് അനുകൂലമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജാതി സെൻസസ് നടത്തി പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക പുനക്രമീകരിക്കും എന്നത് തെലങ്കാനയിലെ കോൺഗ്രസ് പ്രകടനപത്രികയിലെ പ്രധാന ഉറപ്പായിരുന്നു.