സ്ത്രീകൾക്ക് മാസം 3000 രൂപയും തൊഴിലില്ലാത്ത യുവാക്കൾക്ക് മാസം 4000 രൂപയും സഹായധനം,മഹാ രാഷ്ട്രയില്‍ വാഗ്ദാനപ്പെരുമഴ

Advertisement

മുംബൈ.സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള വമ്പൻ വാഗ്ദാനങ്ങളുമായി മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യം പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീകൾക്ക് മാസം 3000 രൂപയും തൊഴിലില്ലാത്ത യുവാക്കൾക്ക് മാസം 4000 രൂപയും സഹയധനം നൽകും. ജാതി സെൻസസും മുന്നണി ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു

ഭരണ പക്ഷത്തിന് പിന്നാലെ പ്രതിപക്ഷം പുറത്തിറക്കിയ പ്രകടന പത്രികയിലും നിറഞ്ഞ് നിന്നത് ക്ഷേമ പദ്ധതികൾ തന്നെ. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് സർക്കാർ സ്ത്രീകൾക്ക് 1500 രൂപ മാസ സഹായം പ്രഖ്യാപിച്ചത്. പ്രകടന പത്രികയിൽ അത് 2100 രൂപയാക്കി ഉയർത്തിയിരുന്നു. എന്നാൽ പ്രതിപക്ഷം വാഗ്ദാനം നൽകുന്നത് 3000 രൂപ. കർണാടകയിൽ നടപ്പാക്കിയ ഗൃഹലക്ഷ്മി പദ്ധതിക്ക് സമാനമായി മഹാലക്ഷ്മി യോജന എന്നപേരിലാണ് പദ്ധതി. സ്ത്രീകൾക്ക് സൌജന്യ ബസ് യാത്രയും ഉറപ്പ് നൽകുന്നു. തൊഴിലില്ലാത്ത യുവാക്കൾക്ക് 4000 രൂപ മാസ സഹായം, കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് എന്നിങ്ങനെ വാഗ്ദാനമുണ്ട്. പ്രതീക്ഷിച്ച പോലെ ജാതി സെൻസസും പ്രതിപക്ഷത്തിന്ർറെ പ്രകടന പത്രികയിലുണ്ട്. കർഷക ആത്മഹത്യ കുറയ്ക്കാൻ കാർഷിക കടം 13 ലക്ഷം വരെ എഴുതി തള്ളുകയും ചെയ്യുമെന്നാണ് ഉറപ്പ്. മുംബൈയിലെ ബികെസി ഗ്രൌണ്ടിൽ നടന്ന റാലി പ്രതിപക്ഷ സഖ്യത്തിന്ർറെ ശക്തിപ്രകടനമായി മാറി. സേനാ നേതാവ് ഉദ്ദവ് താക്കറെ, എൻസിപി നേതാവ് ശരദ് പവാർ തുടങ്ങീ നേതൃനിര ഒന്നാകെ വേദിയിലുണ്ടായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here