നാസിക്.കാശ്മീരിന്റെ പ്രത്യേക അധികാരം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ നാസിക്കിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു മോദിയുടെ പ്രസ്താവന. വിവിധ ജാതി വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി
കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തു മാറ്റിയത് അംബേദ്കറിന് ഉള്ള ശ്രദ്ധാഞ്ജലി എന്നാണ് നരേന്ദ്രമോദി വിശേഷിപ്പിക്കുന്നത്. ഭരണഘടനയെ കശ്മീരിന് പുറത്താക്കാനുള്ള നീക്കമാണ് ഇപ്പോഴത്തെത് . താൻ അതൊരു കാരണവശാലും അനുവദിക്കില്ലെന്ന് മോദി വ്യക്തമാക്കി. കാലി പേജുകളുള്ള ഭരണഘടന പിടിച്ചാണ് കോൺഗ്രസ് നേതാക്കൾ ഭരണഘടന സംരക്ഷണത്തിന് ഇറങ്ങുന്നതെന്നും മോദി പരിഹസിച്ചു. ജാതി സെൻസസ് കോൺഗ്രസ് തിരഞ്ഞെടുപ്പ് വിഷയമാകുമ്പോൾ എസ് ഇ എസ് ടി ഓ ബി സി വിഭാഗങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കുന്നവരാണ് കോൺഗ്രസ് എന്ന് മോദി വിമർശിച്ചു . പാവപ്പെട്ടവരെ കുറിച്ച് ചിന്തിക്കുന്ന സർക്കാർ ആണ് മഹാരാഷ്ട്രയിലും കേന്ദ്രത്തിലും. ഭരണത്തുടർച്ച ഉണ്ടായില്ലെങ്കിൽ ക്ഷേമ പദ്ധതികളും വികസന പ്രവർത്തനങ്ങളും കോൺഗ്രസ് നിർത്തലാക്കുമെന്നും മോദി മുന്നറിയിപ്പ് നൽകി
Home News Breaking News കാശ്മീരിന്റെ പ്രത്യേക അധികാരം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളെ ചെറുക്കും, നരേന്ദ്രമോദി