സമ്പൂർണ്ണ പടക്ക നിരോധനം , 25 നകം തീരുമാനം എടുക്കണമെന്ന് ഡൽഹി സർക്കാരിനോട് സുപ്രിംകോടതി

Advertisement

ന്യൂഡെല്‍ഹി.മലിനീകരണമുക്തമായ അന്തരീക്ഷത്തിൽ ജീവിക്കാനുള്ളത് ഒരു പൗരന്റെ മൗലിക അവകാശമാണെന്നും സുപ്രീംകോടതി.സമ്പൂർണ്ണ പടക്ക നിരോധനം സംബന്ധിച്ച് ഈ മാസം 25 നകം തീരുമാനം എടുക്കണമെന്ന് ഡൽഹി സർക്കാരിന് കോടതി നിർദ്ദേശം നൽകി.ഡൽഹിയിൽ ദീപാവലിക്കുശേഷം വായുമലിനീകരണംഅതീവ രൂക്ഷമായി തുടരുന്നു.450 അടുത്താണ് വായുഗുണനിലവാരസൂചിക.

പടക്കത്തിന് നിരോധനം ഏർപ്പെടുത്തുന്നതിൽ ഡൽഹി സർക്കാരിന്റെ കാലതാമസത്തെ വിമർശിച്ച സുപ്രിം കോടതി,
മലിനീകരണം ഉണ്ടാക്കുന്ന ഒരു പ്രവർത്തനത്തെയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഓര്മപ്പെടുത്തി.മലിനീകരണമുക്തമായ അന്തരീക്ഷത്തിൽ ജീവിക്കാനുള്ളത് ഒരു പൗരന്റെ മൗലിക അവകാശമാണ്.

ഡൽഹിയിൽ പടക്കങ്ങൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തുന്നതിൽ ഈ മാസം 25നകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു.നിരോധനം നടപ്പിലാക്കാനെടുത്ത നടപടികളെ കുറിച് സത്യവാങ്മൂലം സമർപ്പിക്കാൻ പോലീസ് കമ്മീഷണർക്ക് കോടതി നിർദ്ദേശം നൽകി.

കേന്ദ്ര വായുമലിനീകരണ ബോർഡിന്റെ റിപ്പോർട്ടുകൾ അനുസരിച്ച്‌ ഇന്നത്തെ ശരാശരി വായുനിലവാര സൂചിക 349 ആണ്.
ഭവാന, ജഹാങ്കീർ പുരി എന്നീ സ്റ്റേഷണുകളിൽ 400 മുകളിൽ, ഗുരുതര വിഭാഗത്തിൽ ആണ് വായു ഗുണനിലവാരം.

ആന്റി സ്മോ​ഗ് ​ഗൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോ​ഗിക്കുന്നുണ്ടെങ്കിലും വായുനിലവാരം മെച്ചപ്പെടുന്നില്ല.ആശുപത്രികളിൽ ശ്വാസതടസ്സമുൾപ്പടെയുള്ള ബുദ്ധിമുട്ടുകളുമായി എത്തുന്ന രോഗികൾ വർധിച്ചു.

കണ്ണുകളിൽ നീറ്റൽ, തൊണ്ടയിൽ അണു ബാധ, ചുമ തുടങ്ങിയവ പ്രശനങ്ങളുമായാണ് രോഗികളെത്തുന്നത്.
കൃത്രിമമഴ പെയ്യിക്കണമെന്നും സ്‌കൂളുകൾ അനിശ്‌ചിതകാലം അടക്കണമെന്നുമുള്ള ആവശ്യങ്ങൾ ശക്തമാണ്

Advertisement