ന്യൂഡെല്‍ഹി.സൈബർ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.
കേന്ദ്ര സർക്കാരിന്റെ താണ് നടപടി.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം അനുസരിച്ച്,സൈബർ ക്രൈം കോഡിനേഷൻ സെന്റർ ആണ് അക്കൌണ്ടുകൾ മരവിപ്പിച്ചത്.ദേശ സാൽകൃത ബാങ്കുകൾ അടക്കമുള്ളവയിലെ അക്കൗണ്ടുകൾ ആണ് മരവിപ്പിച്ചത്. ഫേസ്ബുക്ക്, ടെലിഗ്രാം എന്നീ സമൂഹമാധ്യമങ്ങൾ വഴി ശേഖരിക്കുന്ന വിവരങ്ങളിലൂടെ സൈബർ തട്ടിപ്പും അനധികൃത പണ ഇടപാടും നടത്തുന്നതായി ഏജൻസികൾ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 17000 കോടി രൂപയുടെ സൈബർ തട്ടിപ്പ് നടന്നതായാണ് റിപ്പോർട്ട്.b2023 ജനുവരിക്ക് ശേഷം മാത്രം രാജ്യത്ത് ഒരു ലക്ഷത്തോളം സൈബർ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.