ഷാരുഖ് ഖാനെ വധിക്കുമെന്ന ഭീഷണി; ഛത്തിസ്ഗഢിൽ നിന്നുള്ള അഭിഭാഷകൻ അറസ്റ്റിൽ

Advertisement

മുംബൈ: നടൻ ഷാരുഖ് ഖാനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ കേസിൽ ഛത്തിസ്ഗഢിൽ നിന്നുള്ള അഭിഭാഷകൻ അറസ്റ്റിൽ. ഫൈസൻ ഖാൻ എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞാഴ്ച മുംബൈ ബാന്ദ്ര പോലീസ് സ്‌റ്റേഷനിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.

50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷാരുഖ് ഖാനെ വധിക്കുമെന്നായിരുന്നു ഭീഷണി. എന്നാൽ തന്റെ ഫോൺ മോഷണം പോയെന്നും മറ്റാരോ ആണ് ഫോൺ വിളിച്ചതെന്നുമാണ് ഫൈസൻ ഖാൻ ചോദ്യം ചെയ്യലിൽ പറഞ്ഞത്. കൂടുതൽ ചോദ്യം ചെയ്യാനായി ഇയാളെ മുംബൈയിലേക്ക് കൊണ്ടുവരും.

നടൻ സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഷാരുഖ് ഖാന്റെ പേരിലും ഭീഷണി സന്ദേശമെത്തിയത്. തന്റെ ഫോൺ നഷ്ടപ്പെട്ടതായി നവംബർ 2ന് ഫൈസൻ ഖാൻ പോലീസിൽ പരാതി നൽകിയിരുന്നു.

Advertisement