കട്ടപ്പുകയല്ലാതെ ഒന്നും കാണാത്ത സ്ഥിതി! കാഴ്‌ചാപരിധി പൂജ്യമായി ചുരുങ്ങി; പ്രതിസന്ധിയിൽ ഡൽഹി വിമാനത്താവളം

Advertisement

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കൊടും ശൈത്യത്തെ തുട‍ർന്ന് കാഴ്‌ചാപരിധി പൂജ്യമായി ചുരുങ്ങിയതോടെ ഡൽഹി വിമാനത്താവളത്തിൽ പ്രതിസന്ധി. ഡൽഹിയിൽ നിന്നുള്ള ഒരു വിമാനം റദ്ദാക്കി. 10 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നിരവധി വിമാനങ്ങൾ വൈകി.

മേഖലയിൽ നിലവിൽ കാഴ്ചാപരിധി 50 മീറ്റർ മാത്രമാണ്. ഡൽഹിയിൽ കുറഞ്ഞ താപനില 24 മണിക്കൂറിനിടെ 17 ഡി​ഗ്രിവരെ താഴ്ന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പല വിമാനത്താവളങ്ങളിലും കാഴ്ചാപരിധി ചുരുങ്ങിയിട്ടുണ്ട്. ഇന്ന് ഡൽഹിയിൽ രേഖപ്പെടുത്തിയ വായുമലിനീകരണ തോത് ശരാശരി 361 എന്ന വളരെ മോശം അവസ്ഥയിലാണ്.