വ്യക്തി കുറ്റാരോപിതനായതിന്റെ പേരിൽ വീട് പൊളിക്കുന്ന നടപടി ഭരണഘടന വിരുദ്ധം, ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രിംകോടതി

Advertisement

ന്യൂഡെല്‍ഹി. വീടുകൾ പൊളിക്കുന്ന ബുൾഡോസർ നടപടിക്കെതിരെ നിർണായക വിധിയുമായി സുപ്രീം കോടതി. ഒരു വ്യക്തി കുറ്റാരോപിതനായതിന്റെ പേരിൽ വീട് പൊളിക്കുന്ന നടപടി ഭരണഘടന വിരുദ്ധമെന്ന് വിധിയിൽ. സർക്കാരുകൾ കോടതികൾ ആകരുതെന്ന് വിമർശനം.അധികാര ദുർവിനിയോഗം അനുവദിക്കാൻ ആകില്ലെന്നും കോടതി.പൊളിക്കൽ നടപടികൾക്ക് മാർഗനിർദ്ദേശവും സുപ്രീംകോടതി നിദേശിച്ചു.

കുറ്റാരോപിതനും കുറ്റവാളിക്കും അവകാശങ്ങളും സംരക്ഷണങ്ങളും ഉണ്ടെന്നതാണ് സുപ്രീംകോടതിയുടെ പ്രധാന നിരീക്ഷണം. ഒരു വ്യക്തിയുടെ വീട് എന്നത് മൗലികാവകാശത്തിന്റെ ഭാഗമാണ്. അവകാശം നിഷേധിക്കുന്നത് തികച്ചും ഭരണഘടന വിരുദ്ധം എന്നതാണ് സുപ്രീംകോടതി വിധി. കുറ്റാരോപിതൻ തെറ്റുകാരൻ ആണോ എന്ന് സർക്കാരല്ല തീരുമാനിക്കേണ്ടത്. പ്രതികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരേണ്ട ഉത്തരവാദിത്വം ആണ് സർക്കാർ പുലർത്തേണ്ടത്. കുറ്റാരോപിത്തന്റെയും കുറ്റവാളിയുടെയും വീട് പൊളിക്കുന്നത് അവരുടെ കുടുംബങ്ങൾക്ക് കൂടി നൽകുന്ന ശിക്ഷയാണെന്നും സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കി. കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്കെതിരെയും ഇത്തരം നടപടികൾ പാടില്ലെന്നും കോടതി നിർദേശിച്ചു.

പൊളിക്കൽ നടപടികൾക്ക് വിധിയിലൂടെ ചില മാർഗനിർദ്ദേശങ്ങളും കോടതി നൽകി. കാരണം കാണിക്കൽ നോട്ടീസ് ഇല്ലാതെ വീടുകൾ പൊളിക്കരുത്. നോട്ടീസ് നൽകിയാൽ ഇരകൾക്ക് 15 ദിവസത്തെ സാവകാശം നൽകണം. ഈ നിർദ്ദേശങ്ങൾ പാലിക്കാതെ പൊളിക്കൽ നടപടി ഉണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരുമെന്നും കോടതി ഓർമിപ്പിച്ചു. ജസ്റ്റിസുമാരായ ബി ആർ ഗവായി, കെ വി വിശ്വനാഥൻ ബെഞ്ചിന്റേത് ആണ് നിർണായക വിധി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here