ചെന്നെ . ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിനുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ഇഡിയുടെ റെയിഡ്. ചെന്നൈയിലെ വീടുകളിലും മരുമകന്റെ അപ്പാർട്ട്മെന്റിലും ഇഡി പരിശോധന നടത്തി. ബംഗാൾ പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളിലും ഇഡി റെയിഡ് നടത്തിയിരുന്നു.
തമിഴ്നാട്ടിലെ പത്തിലധികം ഇടങ്ങിളാണ് രാവിലെ മുതൽ ഇടി റെയ്ഡ് നടത്തിയത്.
സാന്റിയാഗോ മാർട്ടിന്റെ മരുമകനും വിസികെ നേതാവുമായ അർജുൻ ആധവിന്റെ ചെന്നൈ അപ്പാർട്ട്മെന്റിൽ ദീർഘനേരം പരിശോധന നടത്തി.സാന്റിയാഗോമാർട്ടിന്റെ വീടുകളിലും ബിസിനസ് സ്ഥാപനങ്ങിലും ഒരേസമയം റെയ്ഡ് നടന്നു.ഹരിയാനയിലെ ഫരീദാബാദ്, പഞ്ചാബിലെ ലുഥിയാന
വെസ്റ്റ്ബംഗാളിലെ ലോട്ടറി വ്യാപാര കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലായിരുന്നു ചെന്നൈക്ക് പുറത്ത് റെയ്ഡ് നടന്നത് . ഒന്നിലധികം കേസുകളിലായിരുന്നു റെയ്ഡ്.
2012ൽ ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച്
രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു പ്രധാനപരിശോധന.
അന്ന് സാന്റിയാഗോ മാർട്ടിന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്നുംകണക്കിൽപെടാത്ത 7:50 കോടി രൂപ ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. കേസിൽ കഴിഞ്ഞ വർഷം നടന്ന റെയിഡിൽ സാന്റിയാഗോ മാർട്ടിന്റെ 450 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. ഇതിനിടെ കേസ് അവസാനിപ്പിക്കുന്നു എന്ന് കാട്ടി ചെന്നൈ സിറ്റി സെൻട്രൽ ക്രൈം ബ്രാഞ്ച് ആലന്തൂർ വിചാരണ കോടതിയിൽ റിപ്പോർട്ട് നൽകി. വിചാരണ കോടതി റിപ്പോർട്ട് അംഗീകരിച്ചെങ്കിലും കേസിലെ ഇഡി നടപടി തുടരാൻ മദ്രാസ് ഹൈക്കോടതി നിർദേശിച്ചു.
കൊൽക്കത്തയിൽ രജിസ്റ്റർ ചെയ്ത സാന്റിയാഗോ മാർട്ടിന് എതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസും ഇഡി അന്വേഷിക്കുന്നുണ്ട്.