സംഘർഷം ഒഴിയാതെ മണിപ്പൂർ,ബിഷ്ണുപുര്‍ ജില്ലയിൽ വീണ്ടുംഏറ്റുമുട്ടൽ

Advertisement

ഇംഫാല്‍.സംഘർഷം ഒഴിയാതെ മണിപ്പൂർ. ബിഷ്ണുപുര്‍ ജില്ലയിൽ വീണ്ടും ഏറ്റുമുട്ടൽ.സുരക്ഷാസേനയ്ക്ക് നേരെ ആക്രമികൾ വെടി ഉതിർത്തു. ജിരിബാമിൽ കൈക്കുഞ്ഞ്
ഉൾപ്പെടെ മൂന്ന് കുട്ടികളുടെയും മൂന്ന് സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെത്തി.സംഭാവത്തിനു പിന്നാലെ വ്യാപക പ്രതിഷേധം. 7 ജില്ലകളിൽ വീണ്ടും ഇന്റർനെറ്റ് നിരോധനം. 5 ജില്ലകളിൽ കർഫ്യു പ്രഖ്യാപിച്ചു.

ബിഷ്ണുപുർ ജില്ലയിലെ വനമേഖലയിലാണ് സുരക്ഷാസേനയും അക്രമികളും തമ്മിൽ ഏറ്റുമുട്ടിയത്.
സുരക്ഷയ്ക്ക് നേരെ ആക്രമികൾ വെടിയുതിർത്തു.സുരക്ഷാസേന തിരിച്ചടിച്ചു. 40 വട്ടം വെടി ഉതിർത്തതായാണ് റിപ്പോർട്ടുകൾ.
സംഘർഷം തുടരുന്ന ജിരിബാമിൽ നിന്ന് 6 മൃതദേഹങ്ങൾ കണ്ടെത്തി.
കൈകുഞ്ഞു ഉൾപ്പെടെ മൂന്ന് കുട്ടികളുടെയും മൂന്ന് സ്ത്രീകളുടെയും മൃതദേഹങ്ങൾ നദിയിൽ നിന്നാണ് കണ്ടെത്തിയത്.അഴുകി തുടങ്ങിയ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി അസമിലെ സിൽച്ചാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മാത്രമേ കൊല്ലപ്പെട്ടവർ ആരാണെന്ന് സ്ഥിരീകരിക്കാൻ കഴിയു. മണിപ്പൂരിൽ ഒരു കുടുംബത്തിൽ നിന്ന് ആറുപേരെ വിഘടന വാദികൾ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരുടേതാകാം മൃതദേഹങ്ങൾ എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ
ജിരിബാം ജില്ലയിലെ വിവിധ ഇടങ്ങളിൽ പ്രതിഷേധമുണ്ടായി.3 എംഎൽഎമാരുടെ വീടുകൾക്ക് നേരെയും ആക്രമണം നടന്നു.
സംഘർഷത്തിന്റെ പശ്ചാതലത്തിൽ താഴ്വരയിലെ അഞ്ച് ജില്ലകളിൽ കർഫ്യൂം പ്രഖ്യാപിച്ചു. 7 ജില്ലകളിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി.സമാധാനം പുനസ്ഥാപിക്കാൻ കർശന നടപടിയെടുക്കണമെന്ന് സുരക്ഷാസേനയ്ക്ക് ആഭ്യന്തര
മന്ത്രാലയം നിർദ്ദേശം നൽകി. കലാപം ഉണ്ടാക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും നിർദ്ദേശമുണ്ട്.