മണിപ്പൂരിലെ സംഘർഷം , രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി

Advertisement

ഇംഫാല്‍. മണിപ്പൂരിലെ സംഘർഷം , രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. 60 വയസ്സുള്ള സ്ത്രീയുടെയും രണ്ടര വയസ്സുള്ള കൊച്ചുമകന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇരു മൃതദേഹങ്ങളും തലയില്ലാത്ത നിലയിലാണ്. ജിരിബാമിലെ നദിയിൽ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. അക്രമത്തിന് പിന്നിൽ കുക്കികൾ എന്ന് സംശയം


പ്രശ്ന ബാധ്യത മേഖലകളിൽ ജാഗ്രത നിർദേശം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് വീണ്ടും ഉന്നതതല യോഗം ചേരും.സ്ഥിതിഗതികൾ വിലയിരുത്താൻ സിആർപിഎഫ് ഡി.ജി അനീഷ് ദയാൽ മണിപ്പൂരിൽ എത്തി.
പ്രതിഷേധം ഉണ്ടായ ഇംഫാൽ വെസ്റ്റ്, ഈസ്റ്റ് എന്നിവിടങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി. ഏഴ് ജില്ലകളിൽ ഇൻ്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം തുടരുകയാണ്.
സമാധാനം പുനഃസ്ഥാപിക്കാൻ
സർക്കാറിന് കഴിയുന്നില്ലെന്ന വിമർശനങ്ങൾക്കിടെ ബിരേൻ സിംങ്ങ് സർക്കാറിനുള്ള പിന്തുണ എൻ പി പി പിൻവലിച്ചു.മണിപ്പൂർ സന്ദർശിക്കാതെ പ്രധാനമന്ത്രി ലോകം മുഴുവൻ സന്ദർശിക്കുന്നു എന്നും മണിപ്പൂരിൽ ആരു ഭരിച്ചാലും നീതി വേണമെന്ന് എന്നും കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു

REP. IMAGE

Advertisement