മണിപ്പൂരിൽ സംഘർഷം അതീവ രൂക്ഷം, ആഭ്യന്തരമന്ത്രി അമിത് ഷാ യുടെ നേതൃത്വത്തിൽ ഉന്നതലയോഗം

Advertisement

ന്യൂഡെല്‍ഹി. മണിപ്പൂരിൽ സംഘർഷം അതീവ രൂക്ഷം. വിഷയം ചർച്ച ചെയ്യാൻ ആഭ്യന്തരമന്ത്രി അമിത് ഷാ യുടെ നേതൃത്വത്തിൽ ഉന്നതലയോഗം ചേർന്നു. മുഖ്യമന്ത്രി ബി രേൻ സിങ് വിളിച്ച എൻ ഡി എ യോഗം വൈകീട്ട് 6 ന്. മണിപ്പൂരിലേക്ക് 50 കമ്പനി കേന്ദ്ര സേനയെ കൂടി വിന്യസിക്കും.ജരിബാം ബിജെപി യിൽ കൂട്ട രാജി.ഇറെങ്ബാമിൽ കർഷകർക്ക് നേരെ വെടിവെപ്പ്.അസമിൽ നദിയിൽ നിന്ന് 2 മൃതദേഹങ്ങൾ കൂടി കണ്ടെത്തി.

മുഖ്യമന്ത്രി ബിരേൻ സിംഗിനെ മാറ്റണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നതി നിടെയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഉന്നതല യോഗം വിളിച്ചത്.

പ്രതിരോധ ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നതർ പങ്കെടുക്കുന്ന യോഗത്തിൽ,
സമാധാനം പുനഃസ്ഥാപിക്കാനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഇന്നലെ ചേർന്ന യോ​ഗത്തിൽ അമിത് ഷാ നിർദ്ദേശം നൽകി.

മണിപ്പൂരിലേക്ക് 50 കമ്പനി കേന്ദ്രസേനയെ കൂടി വിന്യസിക്കും. അധിക സേന ഈ ആഴ്ച തന്നെ മണിപ്പൂരിലെത്തും.അസമിൽ നദിയിൽ നിന്ന് തല അറുത്ത നിലയിൽ 2 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയി, മണിപ്പൂരിൽ നിന്നു കാണാതായ മുത്തശ്ശിയുടെയും കോച്ചു മകന്റെതുമാണ് മൃതദേഹങ്ങൾ എന്നാണ് നിഗമനം.

ഇറെങ്ബാമിലെ കർഷകരെ ആയുധധാരികളായ അക്രമികൾ ആക്രമിച്ചു.സുരക്ഷ സേന എത്തിയാണ്‌ ആക്രമികളെ തുരത്തിയത്.

കുകി സായുധ സംഘങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു ജിരിബാമിൽ നടന്ന പ്രതിഷേധം അക്രമസക്തമായി.
5 ആരാധനാലയങ്ങളും, പെട്രോൾ പമ്പും, 14 വീടുകളും തീവച്ചു നശിപ്പിച്ചു.

പ്രതി ഷേധ ക്കാർക്ക് നേരെ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ ഒരു യുവാവ് മരിച്ചു.25 പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു, പോലീസ് ഉദ്യോഗസ്ഥർ അടക്കം 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

രണ്ടു ദിവസത്തിനിടെ മണിപ്പൂരിൽ 20 പേർ കൊല്ലപ്പെട്ടു, 17 എംഎൽഎമാരുടെ വീടുകൾക്ക് നേരെ ആക്രമണം ഉണ്ടായി.

സംഘർഷം ഏറ്റവും രൂക്ഷമായ ജിരിബാം മണ്ഡലത്തിലെ ബിജെപി യുടെ 8 ഭാരവാഹികൾ നേതൃത്വത്തിന് രാജി സമർപ്പിച്ചു.

സർക്കാറിനുള്ള പിന്തുണ പിൻവലിച്ച എൻ പി പി, ബിരേൻ സിങ്ങിന്റ രാജിക്കായി സമ്മർദ്ധം ശക്തമാക്കി. മുഖ്യമന്ത്രിയെ മാറ്റിയാൽ വീണ്ടും പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് കോൺ റാഡ് സാങ് മ അറിയിച്ചു.