റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ മൂന്ന് യുവതികൾ മുങ്ങി മരിച്ച സംഭവത്തിൽ റിസോർട്ട് ഉടമയും മാനേജറും അറസ്റ്റിൽ

Advertisement

മംഗളൂരു. റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ മൂന്ന് യുവതികൾ മുങ്ങി മരിച്ച സംഭവത്തിൽ റിസോർട്ട് ഉടമയും മാനേജറും അറസ്റ്റിൽ. റിസോർട്ടിന്റെ ട്രേഡ് ലൈസൻസും ടൂറിസം പെർമിറ്റും റദ്ദാക്കി. സുരക്ഷാ ക്രമീരണങ്ങളില്ലാതെ സിമ്മിങ് പൂൾ പ്രവർത്തിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.


ഉള്ളാലിലെ വാസ്‌കോ ബീച്ച് റിസോർട്ട് ഉടമ മനോഹർ, മാനേജർ ഭരത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാനദണ്ഡങ്ങൾ പാലിക്കാതെ സ്വിമ്മിങ് പൂൾ പ്രവർത്തിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ആവശ്യമായ സുരക്ഷ ജീവനക്കാർ റിസോർട്ടിൽ ഉണ്ടായിരുന്നില്ല. അപകടത്തിൽപ്പെട്ട യുവതികൾ നിലവിളിച്ചിട്ടും രക്ഷപ്പെടുത്താൻ കഴിയാതിരുന്നത് സുരക്ഷ സംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ടാണെന്ന് പൊലീസ് പറയുന്നു. പൂളിൽ ആറടി ആഴമുണ്ടായിട്ടും സൂചന ബോർഡുകൾ സ്ഥാപിച്ചില്ലെന്നും പൊലീസ് നടപടിയിൽ ചൂണ്ടിക്കാട്ടി. ഇന്നലെ രാവിലെയാണ് പൂളിൽ കുളിക്കാൻ ഇറങ്ങിയ മൈസൂരു സ്വദേശികളായ മൂന്ന് യുവതികൾ മുങ്ങി മരിച്ചത്. കുളിക്കുന്നതിനിടെ ഒരാൾ കുളത്തിന്റെ ആറടിത്താഴ്ച്ചയുള്ള ഭാഗത്ത് അകപ്പെടുകയായിരുന്നു. സുഹൃത്തിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ട് പേർ കൂടി അപകടത്തിൽപ്പെട്ടത്.

Advertisement