സാന്റിയാഗോ മാർട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്,12.41 കോടി രൂപ കണ്ടെടുത്തു

Advertisement

സാന്റിയാഗോ മാർട്ടിന്റെ വീട്ടിലും ഓഫീസുകളിലും നടത്തിയ റെയ്ഡിൽ കണക്കിൽപെടാത്ത 12.41 കോടി രൂപ കണ്ടെടുത്തതായി എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ്. 6.42 കോടിയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചു. ഡിജിറ്റൽ ഉപകരണങ്ങളും നിർണായക രേഖകളും പിടിച്ചെടുത്തതായും ഇഡി.

രാജ്യവാപകമായി നടത്തിയ 2 ദിവസത്തെ റെയിഡ്.. ആറ് സംസ്ഥാനങ്ങളിലായ സാന്റിയാഗോ മാർട്ടിനുമായി ബന്ധപ്പെട്ട 22 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ഇഡി കണ്ടെത്തിയത് 12.41 കോടി രൂപയുടെ കണക്കിൽപെടാത്ത പണം. 6.42 കോടിയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചു. പല ഡിജിറ്റൽ ഉപകരണങ്ങളും നിർണായക രേഖകളും പിടിച്ചെടുത്തതായും ഇഡി പറയുന്നു.
മുംബൈ, ദുബായ്, ലണ്ടൻ തുടങ്ങിയ സ്ഥലങ്ങളിലെ വൻ നിക്ഷേപത്തിന്റെ രേഖകളും ഇഡിക്ക് കിട്ടി. സാന്റിയാഗോ മാർട്ടിന്റെ കമ്പനിയായ ഫ്യൂച്ചർ ഗെയിംസ് നിയമവിരുദ്ധ ഇടപാടുകൾ നടത്തിയാതും ഇഡി കണ്ടെത്തിയിട്ടുണ്ട്. വൻ തുക സമ്മാനം നേടിയ ടിക്കറ്റുകൾ വാങ്ങി കള്ളപ്പണം വെളുപ്പിച്ചതായും ഇഡി പറയുന്നു. വ്യാജ ലോട്ടറി ടിക്കറ്റുകൾ വ്യാപകമായി വിറ്റഴിച്ചു. ഇതുവഴി ഖജനാവിന് കനത്ത നഷ്ടമുണ്ടാക്കി. ലോട്ടറി സമ്മാനം നിശ്ചയിക്കുന്നതിലും ക്രമക്കേട് നടത്തി. ലോട്ടറി വിപണി നിയമവിരുദ്ധ ഇടപാടുകളിലൂടെ പിടിച്ചെടുക്കാൻ ശ്രമിച്ചു തുടങ്ങിയ ഗുരുതരമായ കണ്ടെത്തലുകളാണ് ഇഡിയുടേത്. മൂന്ന് കേസുകളിലായാണ് ഇഡിയുടെ റെയിഡ് നടന്നത്. സാന്റിയാഗോ മാർട്ടിന്റെ മരുമകന്റെ വീട്ടിലും ഇഡി പരിശോധ നടത്തിയിരുന്നു. 2 വർഷം മുൻപ് നടന്ന പരിശോധനയ്ക്ക് പിന്നാലെ 450 കോടിയുടെ അനധികൃത സ്വത്ത് കണ്ട്കെട്ടിയിരുന്നു. സാന്റിയാഗോ മാർട്ടിനെതിരായ അന്വേഷണം ചെന്നൈ സിറ്റി ക്രെംബ്രാഞ്ച് പൂട്ടിക്കെട്ടിയതിന് പിന്നാലെയാണ് ഇഡിയുടെ റെയിഡും അനുബന്ധ നടപടികളും