അതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് പാക്കിസ്ഥാൻ പിടികൂടിയ 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികെളെ കോസ്റ്റ് ഗാർഡ് മോചിപ്പിച്ചു

Advertisement

മുംബൈ. ഇന്ത്യാ പാക് സമുദ്രാതിർത്തിയിൽ നാടകീയ സംഭവങ്ങൾ. അതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് പാക്കിസ്ഥാൻ പിടികൂടിയ 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികെളെ കോസ്റ്റ് ഗാർഡ് മോചിപ്പിച്ചു. മത്സ്യത്തൊഴിലാളികളെ പിടികൂടി പോവുകയായിരുന്നു പാക് മാരിടൈം സെക്യൂരിറ്റി ഷിപ്പ് നുസ്രത്തിനെ കോസ്റ്റ് ഗാർഡ് വളയുകയായിരുന്നു. പിന്നീട് നിർബന്ധപൂർവം മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. സംഘർഷത്തിനിടെ മത്സബന്ധന ബോട്ടായ കാല ഭൈരവ കടലിൽ മുങ്ങി. മത്സ്യത്തൊഴിലാളികൾ ആരോഗ്യവാൻമാരാണെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.