മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിക്ക് കല്ലേറില്‍ ഗുരുതര പരുക്ക്

Advertisement

നാഗ്പൂര്‍. മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയും എൻ സി പി ശരദ് പവാർ വിഭാഗം നേതാവുമായ അനിൽ ദേശമുഖിന് നേരെ ആക്രമണം. അനിൽ ദേശ്മുഖിൻ്റെ വാഹനത്തിനു നേരെ ഒരു സംഘം കല്ലെറിഞ്ഞു. തലയ്ക്ക് സാരമായി പരിക്കേറ്റ അനിൽ ദേശ്മുഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാഗ്പൂരിലെ കതോൾ ജലാൽ ഖേദ റോഡിൽ വച്ച് എട്ടുമണിയോടെയാണ് സംഭവം. കതോളിൽ മകൻ സലീൽ ദേശ്മുഖിൻ്റെ പ്രചാരണ റാലിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയാണ് സംഭവം. കാർ ചില്ലുകൾ പൂർണമായി തകർന്നു. സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകൻ ആണെന്ന് ശിവസേന ഉദ്ദവ് വിഭാഗം ആരോപിച്ചു . പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Advertisement