ഉദ്ഘാടന ദിവസത്തില്‍ ഗംഭീര ഓഫര്‍ വച്ചു….പിന്നാലെ കടയുടമയ്ക്ക് കിട്ടിയതോ എട്ടിന്റെ പണി

Advertisement

കടയുടെ ഉദ്ഘാടന ദിവസത്തില്‍ ഗംഭീര ഓഫര്‍ വച്ചു….പിന്നാലെ കടയുടമയ്ക്ക് കിട്ടിയതോ എട്ടിന്റെ പണി. എങ്ങനെയെന്നല്ലേ…. വമ്പന്‍ ഓഫര്‍ എന്ന് കേട്ടതോടെ ആളുകള്‍ തള്ളിക്കയറി പിന്നെ പറയേണ്ട കാര്യമുണ്ടോ ഉദ്ഘാടന ദിവസം തന്നെ കട തകര്‍ന്നു.
അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്തിലാണ് സംഭവം. ആലമുത്തൗഫീര്‍ എന്ന സ്ഥാപനമാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപയോക്താക്കളെ ആകര്‍ഷിക്കാനായി ഓഫറുകള്‍ പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങളിലടക്കം ഓഫറുകള്‍ സംബന്ധിച്ച് സ്ഥാപനം പരസ്യം ചെയ്തിരുന്നു. ഇതോടെ ഉദ്ഘാടന സമയത്ത് ആയിരക്കണക്കിനാളുകള്‍ സ്ഥാപനത്തിനു മുന്നില്‍ തടിച്ചുകൂടി.
സ്ഥാപനത്തിന്റെ പ്രധാന കവാടം തുറന്നതോടെ ജനം അകത്തേക്ക് ഇരമ്പിക്കയറുകയും ചെയ്തു. അടുക്കിവെച്ച സാധനങ്ങള്‍ ജനം കൈക്കലാക്കാനും ശ്രമിച്ചു. തിക്കിലും തിരക്കിലും സ്ഥാപനത്തിലെ റാക്കുകളിലുണ്ടായിരുന്ന പാത്രങ്ങളൊന്നാകെ നിലത്തേക്ക് വീണ് തകര്‍ന്നു.

Advertisement