ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികൾ അറ്റു

Advertisement

ബംഗളുരു.കർണാടകയിലെ ബാഗൽക്കോട്ടിൽ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികൾ അറ്റു. ഓൺലൈനിലൂടെ വാങ്ങിയ ഹെയർ ഡ്രയറാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബാഗൽക്കോട്ട് ഇൽക്കൽ സ്വദേശി ബാസമ്മ എന്ന സ്ത്രീക്കാണ് ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് ഗുരുതരമായി പരുക്കേറ്റത്. അയൽവാസി ഓൺലൈനിലൂടെ ഓർഡർ ചെയ്ത് കൊറിയർ വഴി എത്തിയ ഹെയർ ഡ്രയർ ബാസമ്മ വാങ്ങിവയ്ക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ വെച്ച് ഹെയർ ഡ്രയർ പ്രവർത്തിപ്പിച്ച് നോക്കി. ഇതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്.

പൊട്ടിത്തെറിയിൽ ബാസമ്മയുടെ രണ്ട് കൈപ്പത്തികളും അറ്റുപോയി. നിലവിൽ ബാഗൽകോട്ടിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹെയർ ഡ്രയർ നിർമിച്ചതിലെ വീഴ്ച്ചയാണോ എന്നറിയാൻ സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു

Advertisement