മണിപ്പൂരിൽ കൂടുതൽ കേന്ദ്ര സേന എത്തും

Advertisement

സംഘർഷം തുടരുന്ന മണിപ്പൂരിൽ കൂടുതൽ കേന്ദ്ര സേന എത്തും. 90 കമ്പനി കേന്ദ്രസേന കൂടി മണിപ്പൂരിൽ വിന്യസിക്കും. എല്ലാ ജില്ലകളിലും പ്രത്യേകം കൺട്രോൾ റൂമുകൾ സ്ഥാപിക്കും. 2023 മെയ് മുതൽ ആരംഭിച്ച സംഘർഷത്തിൽ ഇതുവരെ അക്രമികൾ ഉൾപ്പെടെ 258 പേരാണ് കൊല്ലപ്പെട്ടത്. വിവിധ മേഖലകളിലായി നടത്തിയ പരിശോധനയിൽ 3000 ത്തോളം ആയുധങ്ങൾ കണ്ടെടുത്തു.മണിപ്പൂരിൽ സമാധാനം ഉറപ്പാക്കാൻ സിആർപിഎഫും അസം റൈഫിൾസും മണിപ്പൂർ പോലീസും സംയുക്തമായി ശ്രമിക്കുകയാണെന്ന് സുരക്ഷ ഉപദേഷ്ടാവ് കുൽദീപ് സിംഗ് പറഞ്ഞു. മുഖ്യമന്ത്രിയുടെയും എംഎൽഎമാരുടെയും വീടുകൾക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ 32 പേർക്കെതിരെ നടപടിയെടുത്തു.

Advertisement