മുംബൈ. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും എന്‍ഡിഎക്ക് വൻ കുതിപ്പ്. ബിജെപി മഹാരാഷ്ട്രയുടെ ചരിത്രത്തിലെ അവരുടെ ഏറ്റവും ഉയർന്ന സീറ്റ് നിലയിലേക്ക്. തകർന്നടിഞ്ഞു പ്രതിപക്ഷ പാർട്ടികളുടെ കോട്ടകൾ. പ്രധാന പ്രതിപക്ഷ നേതാക്കൾ എല്ലാം പിന്നിൽ. ഫലം അവിശ്വസനീയം എന്ന് പ്രതിപക്ഷം
മഹാരാഷ്ട്രയിൽ പ്രതിപക്ഷ നിരയെ അക്ഷരാർഥത്തിൽ നടുക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. ലോകസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ മുന്നണിയാണ് ഏതാനും മാസങ്ങൾക്കുള്ളിൽ മാത്രം നടന്ന മറ്റൊരു തെരഞ്ഞെടുപ്പിൽ തകർന്നടിയുന്നത്. ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ നേട്ടമുണ്ടാക്കിയെന്നത് വ്യക്തമാണ്
ചരിത്രത്തിലെ ഏറ്റവും വലിയ സീറ്റ് നിലയിലേക്കാണ് ബിജെപി ഒറ്റയ്ക്ക് കുതിച്ചത്. സഖ്യകക്ഷികളും അപ്രതീക്ഷിത കുതിപ്പിൽ ഒപ്പമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്ന് ഈ വിധം തിരിച്ച് വരവ് നടത്തിയതിന് പലതുണ്ട് കാരണം. സ്ത്രീകൾക്ക് മാസം 1500 രൂപ മാസ സഹായം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത് ലോകസഭാ തോൽവിക്ക് ശേഷം . അത് 2100 രൂപയാക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനവും നൽകി. ഇത്തവണ സ്ത്രീ വോട്ടർമാരുടെ വോട്ടിംഗ് ശതമാനം ആറ് ശതമാനത്തോളമാണ് ഉയർന്നത്. സ്ത്രീകളുടെ വോട്ട് എൻഡിഎ പാളയത്തിലേക്ക് കേന്ദ്രീകരിച്ചെന്ന് വേണം കരുതാൻ. അപകടം മണത്ത കോൺഗ്രസ് സഖ്യം 3000 രൂപ വാഗ്ദാനം ചെയ്തെങ്കിലും അത് ഗുണം ചെയ്തില്ല. യുവാക്കൾ, മുതിർന്ന പൌരൻമാർ അങ്ങനെ ഏതാണ്ടെല്ലാ മേഖലയിലേക്കും ക്ഷേമ പദ്ധതികൾ സർക്കാർ വ്യാപിപ്പിച്ചു. മുംബൈയിൽ ടോൾ ഒഴിവാക്കി. യോഗി ആദിത്യനാഥ് മുതലുള്ള ബിജെപി നേതാക്കൾ നടത്തിയ പല പ്രസംഗങ്ങളും വർഗീയ ധ്രുവീകരണം വോട്ടർമാക്കിടയിൽ ഉണ്ടാക്കിയിരിക്കാം. ശിവസേനയിലെ പിളർപ്പിൽ സേനാ വോട്ടർമാർ ശിൻഡെയ്ക്കൊപ്പം നിന്നതും പ്രതിപക്ഷത്തിന് ആഘാതം കൂട്ടി. ഹിന്ദുത്വ ആശയത്തിൽ നിന്ന് ഉദ്ദവ് പിന്നോട്ട് പോയെന്ന പ്രചാരണം ശിൻഡെയ്ക്ക് ഗുണമായി. ഭരണ വിരുധ വികാരം എവിടെയും ഉണ്ടായതുമില്ല.
തെരഞ്ഞെടുപ്പിൽ തിരിമറി നടന്നു. എന്ന് സഞ്ജയ് റാവത്ത്, ആരോപിക്കുന്നു. തെരഞ്ഞെടുപ്പിൽ തിരിമറി ആരോപിക്കുകയാണ് പ്രതിപക്ഷം. അദാനി വഴി ബിജെപി സംസ്ഥാനത്ത് പണം ഒഴുക്കിയെന്നാണ് ആരോപണം.
സമാനതകളില്ലാത്ത വിജയമാണ് മഹായുതി നേടിയെടുത്തത്. സംസ്ഥാനത്തിന്ർറെ എല്ലാ മേഖലകളിലും സമഗ്രാധിപത്യത്തോടെയാണ് അധികാരം നിലനിർത്തുന്നത്. തിരിച്ച് വരവ് എളുപ്പമല്ലാത്ത വീഴ്ചയാണ് പ്രതിപക്ഷത്തിന്ർറേത്