വഖഫ് നിയമ ഭേദഗതി അടക്കമുള്ള 16 ബില്ലുകൾ , പാർലമെന്റിന്റെ ശീതകാല സമ്മേളനം നാളെ മുതല്‍

Advertisement

ന്യൂഡെല്‍ഹി. വഖഫ് നിയമ ഭേദഗതി അടക്കമുള്ള 16 ബില്ലുകൾ അവതരിപ്പിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനം നാളെ ആരംഭിക്കും. വഖഫ് നിയമത്തിൽ കൂടുതൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സർവ്വ കക്ഷി യോഗത്തിൽ സർക്കാർ തള്ളി, വിഷയത്തിൽ സഭയുടെ അനുമതി തേടുമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജി ജു. ഏതു വിഷയവും ചർച്ചചെയ്യാൻ സർക്കാർ തയ്യാറെന്നും റിജിജു.വയനാട് ദുരന്തത്തിൽ 4 മാസം പിന്നിട്ടിട്ടും കേന്ദ്രം നയാ പൈസ ധന സഹായം നൽകാത്തത്തിൽ സർവകക്ഷി യോഗത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയതായി എൻ കെ പ്രേമചന്ദ്രൻ എം പി.

വഖഫ് നിയമ ഭേദഗതി നിയമം, ദുരന്തനിവാരണ നിയമ ഭേദഗതി ബിൽ അടക്കം 16 ബില്ലുകൾ നാളെ തുടരുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് സർക്കാറിന്റെ നീക്കം.

അതേ സമയം അദാനിക്കെതിരായ യു എസ് കേസ്, മണിപ്പൂർ സംഘർഷം അടക്കമുള്ള മൂർച്ചയേറിയ ആയുധങ്ങളും ആയാണ് പ്രതിപക്ഷം സഭയിലേക്ക് എത്തുന്നത്.

വഖഫ് സ്വത്തുവകകളുടെ ക്രയവിക്രയം, വഖഫ് കൗണ്‍സിലിന്റെയും ബോര്‍ഡിന്റെയും അധികാരം, ചുമതല എന്നിവയെല്ലാം മാറ്റി എഴുതുന്ന ബില്ലാണ് കൊണ്ടുവരുന്നതെന്നതിനാൽ വഖഫ് ബില്‍ തിടുക്കപ്പെട്ട് കൊണ്ടുവരേണ്ടതല്ലെന്നു പ്രതിപക്ഷം സർക്കാർ വിളിച്ച സർവ്വ കക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു.

ഏത് വിഷയവും ചർച്ചചെയ്യാൻ സർക്കാർ തയ്യാറാണെന്നും, വഖഫ് ബിൽ പരിഗണിക്കുന്ന ജെ പി സിക്ക് കൂടുതൽ സമയം ആവശ്യമെങ്കിൽ സഭയുടെ അനുമതി തേടുമെന്നും യോഗത്തിന് ശേഷം പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജി ജു അറിയിച്ചു.

വയനാട് ദുരന്തബാധിതർക്ക് നയാ പൈസ നഷ്ട നൽകാത്തതിൽ സർവകക്ഷി യോഗത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും സർക്കർ മൗനം പാലിച്ചുവെന്നു എൻ കെ പ്രേമചന്ദ്രൻ എം പി.വയനാട് ദുരന്തത്തിൽ അടിയന്തര ധന സഹായം ലഭ്യമാക്കിയില്ലെങ്കിൽ ഒറ്റ കെട്ടായി സഭക്കകത്തും പുറത്തും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് കേരളത്തിൽ നിന്നുള്ള എം പി മാരുടെ തീരുമാനം.

Advertisement