മായയുടെ ശരീരത്തില്‍ ഉടനീളം കുത്തേറ്റമുറിവുകള്‍, ആരവിനായി കണ്ണൂരില്‍ തിരച്ചില്‍

Advertisement

ബംഗളുരു. നഗരമധ്യത്തിലെ സർവീസ് അപ്പാർട്ട്മെന്‍റിൽ യുവതിയെ മലയാളി യുവാവ് കുത്തിക്കൊന്ന സംഭവത്തില്‍ രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതം.
അസം സ്വദേശിയായ മായാ ഗൊഗോയ് ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ ആൺ സുഹൃത്തായ കണ്ണൂർ സ്വദേശി ആരവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.


ബംഗളൂരു ഇന്ദിരാനഗറിലെ റോയൽ ലിവിങ്സ് എന്ന സർവീസ് അപാർട്ട്മെന്റിലാണ് അതിക്രൂര കൊലപാതകം അരങ്ങേറിയത്. മുറിയിൽ ചോരയിൽ കുളിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ഈ മാസം 23നാണ് മായയും ആരവും അപാർട്ട്മെന്റിൽ മുറിയെടുത്തത്. ഇരുവരും ഒപ്പം എത്തിയതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു

യുവതിയുടെ ദേഹമാസകലം കുത്തേറ്റ നിലയിലാണ്. ഞായറാഴ്ച്ച രാവിലെ മായയെ ആരവ് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ നിഗമനം. തുടർന്ന് അപാർട്ട്മെന്റിൽ നിന്ന് ആരവ് രക്ഷപ്പെടുകയായിരുന്നു.

മായ ഗൊഗോയിയെ കൊലപ്പെടുത്തുക എന്നുള്ള ഉദ്ദേശം ആരവിനുണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു.ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ മായ തയ്യാറാവാത്തതാണ് വൈരാഗ്യത്തിന് കാരണം

മൃതദേഹം പുറത്തുകൊണ്ട് പോയി ഉപേക്ഷിക്കാൻ കൊണ്ടുവന്ന ചാക്കും, കയറും മുറിയിൽ നിന്ന് കണ്ടെത്തി.ഇന്ന് രാവിലെ ബംഗളൂരു നഗരപരിധിയിൽ വച്ചാണ് ആരവിൻ്റെ ഫോൺ സ്വിച്ച് ഓഫായത്.ഇയാൾക്ക് വേണ്ടി കേരളത്തിലും കർണാടകത്തിലും അന്വേഷണം.ആരവിന്റെ തോട്ടട കിഴുന്നയിലെ വീട്ടിലും കണ്ണൂർ വട്ടക്കുളത്തെ ബന്ധുവീട്ടിലും പരിശോധന നടത്തി.

Advertisement