അദാനി ക്കെതിരായ അഴിമതി ആരോപണത്തിൽ പ്രക്ഷുബ്ധമായി പാർലമെന്റ്

Advertisement

ന്യൂഡെല്‍ഹി. അദാനി ക്കെതിരായ അഴിമതി ആരോപണത്തിൽ പ്രക്ഷുബ്ധമായി പാർലമെന്റ്. ആദാനി വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇരു സഭകളും തുടർച്ചയായി രണ്ടാം ദിവസവും തടസ്സപ്പെട്ടു. അദാനിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് രാഹുൽ ഗാന്ധി.
ഗൗതം അദാനി ക്കെതിരായ കുറ്റപത്രം സമ്മതിച്ചു അദാനി ഗ്രൂപ്പ് എന്നാൽ കൈക്കൂലി കുറ്റം ചുമത്തിയിട്ടില്ല എന്നും വിശദീകരണം.

ഗൗതം അദാനിക്കും എതിരെ ഉയർന്ന അഴിമതി ആരോപണം പാർലമെന്റിന്റെ ഇരു സഭകളെയും തുടർച്ചയായി രണ്ടാം ദിവസവും പ്രക്ഷുബ്ധമാക്കി. ലോകസഭ സമ്മേളിച്ച ഉടൻതന്നെ പ്രതിപക്ഷ ബഹളമുയർത്തിയതോടെ സഭ തടസ്സപ്പെട്ടു.12 മണിക്ക് വീണ്ടും സമ്മേളിച്ചപ്പോഴും പ്രതിപക്ഷ ബഹളം തുടർന്നു, നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാൻ സർക്കാർ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല.

അദാനി വിഷയം ചർച്ച ചെയ്യണമെന്ന് അടിയന്തര പ്രമേയ നോട്ടീസുകൾ ചെയർമാൻ തള്ളിയതോടെ, പ്രതിപക്ഷ ബഹളത്തിൽ രാജ്യസഭയും പിരിഞ്ഞു.മുതിർന്ന കോണ്ഗ്രസ് നേതാവ് ജയറാം രമേശ് ആണ് ഇന്ന് രാജ്യസഭയി വിഷയം ഉന്നയിച്ചത്.


അദാനിയെ സർക്കാർ സംരക്ഷിക്കുകയാണെന്നും അദാനിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും സഭക്ക് പുറത്തുവച്ച് രാഹുൽ ഗാന്ധി പ്രതികരിച്ചു.അദാനിക്കെതിരായ അമേരിക്കയിലെ കുറ്റപത്രത്തിൽ സെക്യൂരിറ്റീസ്തട്ടിപ്പ് ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള 3 കുറ്റങ്ങൾ ചുമത്തിയതായി അദാനി ഗ്രൂപ്പ് സമ്മതിച്ചു.

എന്നാൽ ഗൗതം അദാനി, സാഗർ അദാനി, വിനീത് ജയിൻ എന്നിവർക്ക്
എതിരെ കൈക്കൂലി കുറ്റം ചുമത്തിയിട്ടില്ലെന്നുമാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം.

Advertisement