കുഴൽ കിണറിൽ നിന്നും വെള്ളം എടുത്തതിന്റ പേരിൽ ദളിത്‌ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി

Advertisement

ഭോപാല്‍. മധ്യപ്രദേശിൽ ദളിത് യുവാവിന് നേരെ കൊടും ക്രൂരത.കുഴൽ കിണറിൽ നിന്നും വെള്ളം എടുത്തതിന്റ പേരിൽ ദളിത്‌ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി.പ്രദേശത്തെ ഗ്രാമമുഖ്യനും സഹോദരൻമാരുമാണ് യുവാവിനെ കൊലപാതകം നടത്തിയത്.

മധ്യ പ്രദേശിലെ ശിവപുരി ജില്ലയിലെ,ഇന്ദർഗഡ് ഗ്രാമത്തിൽ ആണ് സംഭവം.നാരദ് ജാതവ് എന്ന 30 കാരനായ ദളിത് യുവാവാണ് കൊല്ലപ്പെട്ടത്.കുഴൽ കിണറിൽ നിന്നും വെള്ളം എടുക്കുന്നതിന്റയും, വഴിയുടെ യും പേരിൽ കാലങ്ങളായി നിലനിന്ന തർക്കത്തിന്റ പേരിലാണ് കൊല.

ഗ്രാമ മുഖ്യൻ പദം ധക്കാട്, സഹോദരൻ മൊഹർ പാൽ ധക്കാട്, മകൻ അങ്കേഷ് ധക്കാട് എന്നിവർ നാരദിനെ വലിയ മരത്തടികളും, പൈപ്പും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു.നാരദ് കേണ് അപേക്ഷിച്ചിട്ടും, മരണം ഉറപ്പിക്കും വരെ മർദ്ദനം തുടർന്നതായി ബന്ധുക്കൾ ആരോപിച്ചു. പോലീസ് എത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ജില്ല മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

പോലീസ് സംഭവം ഗൗരവത്തോടെ കണ്ടില്ലെന്നും പ്രതിഷേധിച്ച് ശേഷമാണ് വരാൻ പോലും തയ്യാറായതെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ 8 പേർക്കെതിരെ കേസെടുത്തതായും ഗ്രാമ മുഖ്യൻ അടക്കം നാലു പേരെ അറസ്റ്റ് ചെയ്തതായും പോലീസ് സൂപ്രണ്ട്, അമൻ സിങ് റാത്തോഡ് അറിയിച്ചു.

Advertisement