ന്യൂഡെല്‍ഹി . ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷ്ണർ ഓഫീസിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. NSG, NIA, ഡൽഹി പോലീസ് സംഘങ്ങൾ പരിശോധന നടത്തി. CRPF സ്‌കൂളിന് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധമെന്നു പോലീസിന്റെ പ്രാഥമിക നിഗമനം. സംഭാവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ്.
വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ പ്രശാന്ത് ബീഹാർ പിവിആർ സിനിമാസിന് സമീപം, പാർക്കിന്റെ മതിലിനോട് ചേർന്ന് ഉച്ചക്ക് 1..48 നാണ് സ്ഫോടനം.വൻ ശബ്ദത്തോടെയാണ് പൊട്ടിത്തെറി ഉണ്ടായത്.
ഉടൻതന്നെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ സ്ഥലത്തെ നിയന്ത്രണം ഏറ്റെടുത്തു. ഫയർഫോഴ്സും, ബോംബ് സ്കോഡും സ്ഥലത്തെത്തി, പ്രാഥമിക പരിശോധന നടത്തി.NIA യുംNSG യുടെ ബോംബ് ഡിസ്പോസൽ സ്ക്വഡും എത്തി പരിശോധന നടത്തി.തെളിവുകൾ ശേഖരിച്ചു.
എന്താണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്ന് വെള്ള നിറത്തിലുള്ള പൊടി കണ്ടെത്തി.കഴിഞ്ഞ മാസം 20ന് സ്ഫോടനമുണ്ടായ സിആര്‍പിഎഫ് സ്‌കൂളിൽ നിന്നും 500 മീറ്റർ മാത്രം അകലെയാണ് ഇന്നത്തെ സ്‌ഫോടനം.
അവിടെനിന്നും വെള്ളപ്പൊടി കണ്ടെത്തിയിരുന്നു.രണ്ട് സ്ഫോടനങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സ്ഫോടനത്തിൽ ആളപായം ഇല്ല.തുടർച്ചയായി സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി പോലീസിനും മറ്റേ ഏജൻസികൾക്കും അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്