സീരിയൽ കില്ലറെ പിടികൂടിയത് 2,000 സിസിടിവി ക്യാമറകൾ പരിശോധിച്ച ശേഷം

Advertisement

2,000 സിസിടിവി ക്യാമറകൾ പരിശോധിച്ച ശേഷം ആണ് ഗുജറാത്തിലെ സീരിയൽ കില്ലറെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പോലീസ് സംഘം പിടികൂടിയത്. ഗുജറാത്തിലെ വിവിധ ജില്ലകളിൽ പോലീസ് തിരച്ചിൽ നടത്തിയ ശേഷമാണ് പ്രതിയെ പിടികൂടിയത്. കുറഞ്ഞത് നാല് കൊലപാതകങ്ങളെങ്കിലും പ്രതിയായ ഇയാള്‍ സീരിയല്‍ കില്ലറാണെന്നാണ് പൊലീസ് പറയുന്നത്. റെയില്‍വേ സ്റ്റേഷനുകളും ട്രെയിനുകളുമായിരുന്നു ഇയാള്‍ ലക്ഷ്യം വച്ചിരുന്നത്.
നവംബർ 24നാണ് ഹരിയാനയിലെ റോഹ്തക് നിവാസിയായ രാഹുൽ കരംവീർ ജാട്ടിനെ ഗുജറാത്തിലെ വൽസാദിലെ വാപി റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുന്നത്. അഞ്ചാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച ഇയാൾ അച്ഛന്‍റെ മരണത്തിന് ശേഷം കുടുംബവും ഉപേക്ഷിക്കുകയായിരുന്നു. ശേഷം നാടുവിട്ട ഇയാള്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരെ കൊള്ളയടിക്കുന്നതും കൊലപ്പെടുത്തുന്നതും സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും പതിവാക്കി. സംസ്ഥാനത്തെ ട്രെയിനുകള്‍ ലക്ഷ്യമിട്ടായിരുന്നു കുറ്റകൃത്യങ്ങളില്‍‌ മിക്കവയും. പ്രത്യേകിച്ചും ഭിന്നശേഷി യാത്രക്കാർക്ക് വേണ്ടിയുള്ള കോച്ചുകളിൽ. ഒരിടത്തും സ്ഥിരമായി തങ്ങാത്ത പ്രതി റെയിൽവേ പ്ലാറ്റ്‌ഫോമുകളിലും ട്രെയിനുകളിലുമായാണ് രാത്രികാലങ്ങള്‍ തള്ളിനീക്കിയത്. ഇതും പ്രതിയിലേക്കെത്താന്‍ പൊലീസിന് തടസമായിരുന്നു.
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അടുത്തിടെ പത്തൊന്‍പതുകാരിയെ പ്രതി ബലാല്‍സംഗത്തിനിരയാക്കുന്നത്. താന്‍ ജോലി ചെയ്തിരുന്ന ഹോട്ടലിൽ ശമ്പളം വാങ്ങിക്കാന്‍ എത്തിയതായിരുന്നു പ്രതി. കൊലപാതകത്തിന് ശേഷം അറസ്റ്റിന്‍റെ തലേന്ന് തെലങ്കാനയിലെ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിൽ വെച്ച് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലും പശ്ചിമ ബംഗാളിലെ ഹൗറ റെയിൽവേ സ്‌റ്റേഷനു സമീപം കതിഹാർ എക്‌സ്പ്രസ് ട്രെയിനിൽ വയോധികനെ കുത്തിക്കൊന്ന കേസിലും പ്രതിയാണിയാള്‍. കർണാടകയിലെ മുൽക്കിയിൽ ട്രെയിൻ യാത്രക്കാരനെ കൊലപ്പെടുത്തിയതാണ് മറ്റൊരു കേസ്. കവർച്ചക്കേസുമായി ബന്ധപ്പെട്ട് ജോധ്പൂർ സെൻട്രൽ ജയിലിൽ നിന്ന് ഈ വർഷം ആദ്യമാണ് ഇയാള്‍ പുറത്തിറങ്ങിയത്.

ഞായറാഴ്ച രാത്രി റെയിൽവേ പോലീസും ലോക്കല്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here