ഫിന്‍ജല്‍ ചുഴലിക്കാറ്റ് നാളെ കരതൊടും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്രന്യൂനമര്‍ദം ഫിന്‍ജല്‍ ചുഴലിക്കാറ്റായി. നാളെ ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ കരതൊടും. ചെന്നൈ, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിക്കും.