അസം സ്വദേശിനിയുടെ കൊലപാതകം; കണ്ണൂർ സ്വദേശി ആരവ് പിടിയിൽ

Advertisement

ബംഗ്ലൂരു: അസം സ്വദേശിയായ യുവതിയെ ബംഗളൂരുവിലെ അപ്പാർട്ട്‌മെന്റിൽ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ മലയാളി യുവാവ് പിടിയിൽ. അസം സ്വദേശിനിയും വ്‌ളോഗറുമായ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ കണ്ണൂർ സ്വദേശി ആരവ് ഹനോയിയാണ് പിടിയിലായത്.

ബംഗളൂരു ഇന്ദിരാ നഗറിലെ അപ്പാർട്ട്‌മെന്റിലാണ് ഇയാൾ കൊലപാതകം നടത്തിയത്. ആറ് മാസമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. മായ ഇക്കാര്യം തന്റെ സഹോദരിയോടും പറഞ്ഞിരുന്നു.

ആരവുമായി മായ മണിക്കൂറുകളോളം കോൾ ചെയ്യുകയും ചാറ്റ് ചെയ്യുകയും ചെയ്തിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർ തമ്മിൽ തർക്കങ്ങളുണ്ടായിരുന്നതായും ചാറ്റുകളിൽ നിന്ന് വ്യക്തമാണ്

കർണാടക പോലീസ് ഉത്തരേന്ത്യയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. രാത്രിയോടെ ആരവിനെ ബംഗളൂരുവിൽ എത്തിക്കും. പരസ്പരമുള്ള അഭിപ്രായ ഭിന്നതയാകാം കൊലപാതകത്തിൽ എത്തിയതെന്നാണ് പോലീസിന്റെ നിഗമനം

Advertisement