അസം സ്വദേശിയായ വ്ലോഗറെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആരവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Advertisement

ബംഗളൂരു. അസം സ്വദേശിയായ വ്ലോഗറെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആരവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. ഇരുവരും അപാർട്ട്മെന്റിൽ റൂം എടുത്തതിന് ശേഷമുണ്ടായ തർക്കവും, പ്രകോപനവുമാണ് കൊലപ്പെടുത്താനുള്ള കാരണമെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ ആരവ് മൊഴി നൽകി. തുടർന്ന് Zepto വഴി കത്തിയും, കയറും ഓർഡർ ചെയ്ത് റൂമിലെത്തിച്ച ശേഷമാണ് കൃത്യം നടപ്പിലാക്കിയത്. എന്നാൽ ആരവ് പറയുന്നത് പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.പ്രതിയുടെ സമീപ കാലത്തെ മൊബൈൽ ഫോൺ വിവരങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടയിൽ ആരവ് ചെയ്ത ഫോൺ കോളുകളേറെയും മായയുടെ നമ്പറിലേക്കാണെന്ന് പരിശോധനയിൽ കണ്ടെത്തി. അതേസമയം ചോദ്യം ചെയ്യലിനിടെ പ്രതി മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്നുവെന്നാണ് വിവരം