ന്യൂഡെല്‍ഹി. സംഭാൽ സന്ദർശനത്തിന് ശ്രമിച്ച കോൺഗ്രസ് നേതാക്കളെ പോലീസ് തടഞ്ഞു. ഉത്തർപ്രദേശ് പിസിസി അധ്യക്ഷൻ അജയ് റായുടെ നേതൃത്വത്തിലുള്ള സംഘത്തെ
ആണ് തടഞ്ഞത്. യുപി പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്.
നിയന്ത്രണങ്ങൾ മാറിയതിനു ശേഷം
സംഭാൽ സന്ദർശിക്കുമെന്ന് അജയ് റായ്
പള്ളി തർക്കത്തെ തുടർന്ന് സംഘർഷം ഉണ്ടായ ഉത്തർപ്രദേശിലെ സംഭാൽ
സന്ദർശിക്കാൻ പിസിസി അധ്യക്ഷൻ അജയ് റായുടെ നേതൃത്വത്തിൽ എംഎൽഎമാർ അടങ്ങുന്ന സംഘമാണ് എത്തിയത്. ലക്നൗ പാർട്ടി ഓഫീസിൽ എത്തിയ സംഘത്തിന് സന്ദർശനം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുപി പോലീസ് നോട്ടീസ് നൽകി. സന്ദർശനം മേഖലയിൽ വീണ്ടും പ്രശ്നങ്ങളുണ്ടാക്കാൻ ഇടയാക്കും എന്നായിരുന്നു വിശദീകരണം. എന്നാൽ സമാധാനപരമായി സംഭൽ സന്ദർശിക്കുമെന്ന് നേതാക്കൾ തീരുമാനിച്ചു. സംഭലിലേക്ക് പുറപ്പെട്ട
കോൺഗ്രസ് സംഘത്തെ പോലീസ് തടഞ്ഞു. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുണ്ടായി. നേതാക്കൾ നിലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഡിസംബർ 10 വരെ
സംഭാവലിൽ നിരോധനാജ്ഞ ഏർപെടുത്തിരിക്കുകയാണ് അതിനുശേഷം സന്ദർശനം നടത്തുമെന്ന്
പി സി സി അധ്യക്ഷൻ അജയ് റായ് പറഞ്ഞു
ജനങ്ങളെ പ്രകോപിപ്പിക്കാൻ ആണ് പ്രതിപക്ഷത്തിന്റെ നീക്കം എന്ന് ബിജെപി വിമർശിച്ചു.നേരത്തെ മുസ്ലിംലീഗിന്റെയും സമാജ് വാദി പാർട്ടിയുടെയും സംഘങ്ങളുടെ സംഭാൽ സന്ദർശനവും പോലീസ് തടഞ്ഞിരുന്നു.