തമിഴ്നാട്ടിൽ മഴക്ക് ശമനം,ദുരന്തപെയ്ത്തില്‍ വിറങ്ങലിച്ച് നാട്

Advertisement

ചെന്നൈ. തമിഴ്നാട്ടിൽ മഴക്ക് ശമനം. മഴ കുറഞ്ഞെങ്കിലും തമിഴ്നാടിന്റെ വിവിധ ജില്ലകളിലും പുതുച്ചേരിയിലും രൂക്ഷമായ വെള്ളക്കെട്ടാണ്. തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. തമിഴ്നാട്ടിന് അടിയന്തര സഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പു നൽകി.

മഴ മാറി മാനം തെളിഞ്ഞു, പക്ഷേ ഫിഞ്ചാൽ വിതച്ച ദുരിതത്തിന് കുറവില്ല. പുതുച്ചേരിയിലെ പല ഭാഗങ്ങളും ഇപ്പോളും വെള്ളത്തിനടിയിലാണ്. വിഴുപ്പുറം, തിരുവണ്ണാമലൈ, കടലൂർ ജില്ലകളിലാണ് തമിഴ്നാട്ടിൽ മഴ ഏറ്റവുമധികം ബാധിച്ചത്.
21 ജീവനുകൾ പൊലിഞ്ഞു. ഒന്നരക്കോടി ജനങ്ങളെ ഫിഞ്ചാൽ ബാധിച്ചു.
രണ്ട് ലക്ഷത്തിപതിനൊന്നായിരത്തിൽ അധികം ഹെക്റ്റർ കൃഷി ഭൂമിയാണ് വെള്ളം കയറി നശിച്ചത്. വൈദ്യുതി ബോർഡിനും കനത്ത നഷ്ടം ഉണ്ടായിട്ടുണ്ട് പഞ്ചായത്ത് കെട്ടിടങ്ങൾ അംഗനവാടികൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്കും നാശനഷ്ടം ഉണ്ടായി. വിഴുപ്പുറത്തും തിരുവണ്ണാമലൈയിലും ക്യാമ്പിൽ കഴിയുന്നവർ വീടുകളിലേക്ക് മടങ്ങാൻ ആഴ്ചകളെടുക്കും. നിരവധി പോസ്റ്റുകൾ നിലംപതിച്ചതിനാൽ വൈദ്യുതി പൂർണമായി പുനസ്ഥാപിക്കാൻ ആയിട്ടില്ല
തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം ധനസഹായം നൽകും.മറ്റ് ദുരിതബാധിതർക്കുള്ള ധനസഹായം സർക്കാർ ഉടൻ പ്രഖ്യാപിക്കണെമന്ന ആവശ്യം ശക്തമാവുകയാണ്. സംസ്ഥാനത്തിന് അടിയന്തരധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോധി മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അറിയിച്ചു. രണ്ടായിരംത്തി നാനൂറ് കോടി രൂപയാണ് സർക്കാർ അടിയന്തരധനസഹായമായി ആവശ്യപ്പെട്ടിരുക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here