പാർലമെന്റിന്റെ ഇരു സഭകളിലും ഇന്ന് സുപ്രധാനമായ ബില്ലുകൾ

Advertisement

ന്യൂഡെല്‍ഹി.ഒരാഴ്ചയിൽ ഏറെ നീണ്ട സ്തംഭനത്തിനുശേഷം സാധാരണ നിലയിലെത്തിയ പാർലമെന്റിന്റെ ഇരു സഭകളിലും സുപ്രധാനമായ ബില്ലുകൾ ഇന്ന് അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ദുരന്തനിവാരണ നിയമ ഭേദഗതി ബിൽ, കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ റെയിൽവേ നിയമ ഭേദഗതി ബിൽ എന്നിവയാണ് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കുക. ദുരന്തനിവാരണ നിയമഭേദഗതിയിൽ പ്രതിപക്ഷം ഇതിനകം തന്നെ നിരവധി എതിർപ്പുകൾ ഉന്നയിച്ചിട്ടുണ്ട്.രാജ്യസഭയിൽ അങ്കമാലി കുണ്ടന്നൂർ ബൈപ്പാസിന്റെ നിർമ്മാണ നടപടികൾ സംബന്ധിച്ചുള്ള ചോദ്യം ഇന്ന് ജെബി മേത്തർ എംപി ഉന്നയിക്കും. സംഭൽ സംഘർഷം, മണിപ്പൂർ സംഘർഷം,ബംഗ്ലാദേശ് സംഘർഷം വിലക്കയറ്റം,തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷ പാർട്ടികൾ ഇരു സഭകളിലും ഉന്നയിക്കും.

Advertisement