കർണാടകയിൽ കോൺഗ്രസിന്റെ സ്വാഭിമാന റാലി ഇന്ന്

Advertisement

ബംഗളുരു.കർണാടകയിൽ കോൺഗ്രസിന്റെ സ്വാഭിമാന റാലി ഇന്ന്. ഹാസനിലാണ് പിന്നാക്ക വിഭാഗങ്ങളെ അണിനിരത്തി റാലി നടത്തുന്നത്.സിദ്ധരാമയ്യയുടെ അനുയായികളായ മന്ത്രിമാരും എംഎൽഎമാരുമാണ് റാലിക്കും കൺവെൻഷനും നേതൃത്വം നൽകുന്നത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിന്നാക്ക വിഭാഗങ്ങളെ പാർട്ടിക്കൊപ്പം നിർത്താനാണ് സമ്മേളനമെന്ന് സിദ്ധരാമയ്യ പക്ഷം വിശദീകരിക്കുന്നു. എന്നാൽ റാലിയെ ചൊല്ലി കോൺഗ്രസിനുള്ളിൽ ഭിന്നത രൂപപ്പെട്ടിട്ടുണ്ട്. പാർട്ടിക്ക് അതീതനായി സിദ്ധരാമയ്യ വളരുന്നുവെന്നും, അത്തരം പ്രവണത അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടി ഹൈക്കമാൻഡിന് ചില നേതാക്കൾ കത്തയച്ചിരുന്നു.ഭിന്നത പുറത്തുവന്നതോടെ,
ഹാസനിൽ നടക്കാനിരിക്കുന്നത് കെപിസിസി സംഘടിപ്പിക്കുന്ന കൺവെൻഷനെന്ന വിശദീകരണവുമായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ രംഗത്തെത്തി

Advertisement