സാങ്കേതിക പിഴവിനെ തുടർന്ന് വിക്ഷേപണം മാറ്റിവെച്ച യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ സൗര നിരീക്ഷണ ഉപഗ്രഹങ്ങൾ ഇന്ന് ഐഎസ്‌ആർഒ വിക്ഷേപിക്കും. ഇരട്ടപേടകങ്ങളും വഹിച്ച് കൊണ്ടുള്ള ഇന്ത്യയുയുടെ പിഎസ്എല്‍വി- സി59 പ്രോബ മിഷ്ന്റെ വിക്ഷേപണം വൈകിട്ട് 4:04ന് ആണ്. കൊറോണോഗ്രാഫ് ഉപഗ്രഹത്തിൻ്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിലുണ്ടായ പ്രശ്നത്തെ തുടർന്നാണ് ഇന്നലെ വിക്ഷേപണം മാറ്റിയത്. 540 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെയാണ് പിഎസ്എല്‍വി -സി 59 ഭ്രമണപഥത്തിലെത്തിക്കുക. 200 കിലോഗ്രാം ഭാരമുള്ള ഓക്യുല്‍റ്റര്‍, 340 കിലോഗ്രാം ഭാരമുള്ള കൊറോണഗ്രാഫ് എന്നിവയാണ് ഉപഗ്രഹങ്ങള്‍.കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ കൊറോണയെ കുറിച്ച് പഠിക്കുന്നതിനുള്ള ദൗത്യമാണ് ലക്ഷ്യമിടുന്നത്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ഐഎസ്ആര്‍ഒ കൊമേഴ്‌സ്യല്‍ വിഭാഗം ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡും ചേര്‍ന്നാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.
Home News Breaking News വിക്ഷേപണം മാറ്റിവെച്ച യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ സൗര നിരീക്ഷണ ഉപഗ്രഹങ്ങൾ ഇന്ന് ഐഎസ്‌ആർഒ വിക്ഷേപിക്കും