മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Advertisement

മുംബൈ.മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുംബൈയിൽ നടന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രിമാരായി അജിത് പവാറും ഏക്നാഥ് ശിൻഡെയും സത്യവാചകം ചൊല്ലി. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം വിവിഐപികളുടെ നീണ്ട നിരയെ സാക്ഷിയാക്കിയായിരുന്നു ചടങ്ങ്.

രണ്ടാഴ്ചയോളം നീണ്ട കാത്തിരിപ്പ് ഇങ്ങനെ അവസാനിക്കുന്നു. മുഖ്യമന്ത്രിക്കസേരയിൽ ഫഡ്നാവിസിന് ഇത് മൂന്നാം ഊഴം. പിന്നാലെ ഉപമുഖ്യമന്ത്രിമാർ രണ്ട്പേരും സത്യവാചകം ചൊല്ലി. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, ജെപി നദ്ദ അടക്കം ബിജെപിയുടെ നേതൃനിര ഒന്നടക്കം ചടങ്ങിനെത്തി. എൻഡിഎ അധികാരത്തിലുള്ള പത്തിലേറെ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആസാദ് മൈതാനിലെ വേദിയിലുണ്ടായിരുന്നു. ഷാരൂഖ് ഖാൻ അടക്കം ബോളിവുഡ് താരങ്ങളുടെ , സച്ചിൻ ടെണ്ടുൽക്കറും, വ്യവസായ ലോകത്ത് നിന്ന് മുകേഷ് അമ്പാനി അടക്കമുള്ളവരും വിവിഐപികളുടെ നീണ്ട നിരനിര ചടങ്ങിനെത്തി. മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിമാരുടെയും അടക്ക വകുപ്പുകളുടെ കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ആഭ്യന്ത വകുപ്പിൽ തർക്കം ഉണ്ടെങ്കിലും ദേവേന്ദ്ര ഫഡ്നാവിസിന് തന്നെ കിട്ടിയേക്കും. 43 അംഗ മന്ത്രിസഭയിൽ എത്ര മന്ത്രിസ്ഥാനം ഓരോ പാർട്ടിക്കും എന്ന കാര്യത്തിലും പ്രഖ്യാപനം കാക്കുകയാണ്