ഡൽഹിയിലേക്ക് ഇന്ന് കാൽനട മാർച്ചുമായി പഞ്ചാബിലെ കർഷകർ

Advertisement

അമൃത്സര്‍. ഡൽഹിയിലേക്ക് ഇന്ന് കാൽനട മാർച്ചുമായി കർഷകർ.പഞ്ചാബിലെ ശംഭു അതിർത്തിയിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കർഷകരുടെ ഡൽഹിയിലേക്കുള്ള മാർച്ച്. മിനിമം താങ്ങുവില ഏർപ്പെടുത്തുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് പ്രതിഷേധ മാർച്ച്. ഡൽഹിയിലേക്കുള്ള കർഷകരുടെ മാർച്ചിന് ഹരിയാന സർക്കാർ അനുമതി നൽകിയിട്ടില്ല. കർഷക റാലി മുൻനിർത്തി ഹാരിയാന അംബാലയിൽ ബിഎൻഎസ് 163പ്രഖ്യാപിച്ചു. പഞ്ചാബ് ഹരിയാന അതിർത്തിയിൽ ബാരിക്കേഡ് സ്ഥാപിക്കുകയും അർദ്ധ സൈനിക വിഭാഗത്തെ വിന്യസിക്കുകയും ചെയ്തു. പിന്മാറാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധ മാർച്ചുമായി മുന്നോട്ടുപോകുമെന്ന് കർഷക സംഘടനകൾ അറിയിച്ചു