അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2ദ് റൂളിന്റെ പ്രദര്‍ശനത്തിനിടെ കാണികളിലൊരാള്‍ അസഹ്യമായ സ്പ്രേ അടിച്ചതിനെ തുടര്‍ന്ന് പ്രദര്‍ശനം നിറുത്തിവച്ചു. മുംബൈ ബാന്ദ്രയിലെ തീയറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനിടെയാണ് കാണികളിലൊരാള്‍ അസഹ്യമായ സ്പ്രേ അടിച്ചത്. തുടര്‍ന്ന് സിനിമ കാണാനെത്തിയവര്‍ക്ക് ചുമ, തൊണ്ടവേദന, ഛര്‍ദില്‍ എന്നിവ അനുഭവപ്പെട്ടു.
ഇടവേളക്ക് ശേഷമായിരുന്നു അജ്ഞാതന്‍ തീയറ്ററില്‍ സ്പ്രേ അടിച്ചത്. തുടര്‍ന്ന് 20 മിനിറ്റിലേറെ നേരം പ്രദര്‍ശനം നിര്‍ത്തിവെക്കേണ്ടി വന്നു. ഏറെ നേരം തീയറ്ററിന്റെ വാതില്‍ തുറന്നിട്ട ശേഷമാണ് അസഹ്യമായ ഗന്ധം മാറിയത്. തുടര്‍ന്നാണ് ചിത്രം പുനഃരാരംഭിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഹൈദരാബാദില്‍ പുഷ്പ സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഇന്നലെ ഒരു സ്ത്രീ മരിച്ചിരുന്നു.