നോട്ടുകെട്ട് ആരുടേത്, പാർലമെന്റിനെ ഞെട്ടിച്ചു അസാധാരണ വിവാദം

Advertisement

ന്യൂഡെല്‍ഹി. പാർലമെന്റിനെ ഞെട്ടിച്ചു അസാധാരണ നോട്ടുകെട്ട് വിവാദം.രാജ്യസഭയില്‍ കോണ്‍ഗ്രസ് എംപി അഭിഷേക് സിങ് വിയുടെ സീറ്റിൽ 500 രൂപയുടെ നോട്ടുകെട്ട് കണ്ടെത്തിയതായി ചെയർമാൻ ജഗ്‌ ദീപ് ദങ്കർ. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും ചെയർമാൻ രാജ്യസഭയെ അറിയിച്ചു. സംഭവം ഗൗരവമുള്ള വിഷയം എന്ന് ബിജെപി.അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് നി​ഗമനത്തിലെത്തുന്നത് ഉചിതമല്ലെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സംഭവം അഭിഷേക് സിംഗ്വി നിഷേധിച്ചു.പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു.

അസാധാരണ അറിയിപ്പാണ് ഇന്ന് രാജ്യസഭയിൽ ജഗ്‌ ദീപ് ധൻകർ നടത്തിയത്.ഇന്നലെ സഭ പിരിഞ്ഞശേഷം നടത്തിയ പതിവു പരിശോധനയിൽ സുരക്ഷാ ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസ് എംപി മനു അഭിഷേക് സിങ് വിക്ക് അനുവദിച്ച 222 നമ്പർ സീറ്റില്‍ നിന്നും നോട്ടുകെട്ടുകള്‍ കണ്ടെടുത്തു . ഇക്കാര്യം ഉദ്യോഗസ്ഥര്‍ തന്നെ അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് താന്‍ നിര്‍ദേശം നല്‍കി. അന്വേഷണം തുടരുകയാണെന്നും ജഗ്ദീപ് ധന്‍കര്‍ അറിയിച്ചു.

ധന്‍കറിന്റെ പ്രസ്താവനയെത്തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് നി​ഗമനത്തിലെത്തുന്നത് ഉചിതമല്ലെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

നോട്ടുകെട്ടു കൾ കണ്ടെത്തിയത് സഭയുടെ അന്തസ്സിനെ ഹനിക്കുന്ന വിഷയം എന്ന് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു

ആരോപണങ്ങള്‍ മനു അഭിഷേക് സിങ് വി നിഷേധിച്ചു.രാഹുൽ ഗാന്ധിക്കെതിരായി ബിജെപി അംഗങ്ങളായ നിഷികാന്ത് ദുബെ യും, സബിതപാത്രയും നടത്തിയ പരാമർശങ്ങളിൽ ലോക്സഭ ഇന്നും സ്തംഭിച്ചു.അദാനികോഴ വിഷയത്തിൽ കോൺഗ്രസ് അംഗങ്ങൾ പാർലമെന്റ് വിളപ്പിൽ കറുത്ത മാസ്ക് ധരിച്ചാണ് ഇന്ന് പ്രതിഷേധിച്ചത്.