റെയില്‍വേ ട്രാക്കിലിരുന്ന് ഹെഡ്ഫോണില്‍ പാട്ട് കേട്ടിരുന്ന 17 വയസ്സുകാരന്‍ ട്രെയിന്‍ ഇടിച്ചു മരിച്ചു

Advertisement

റെയില്‍വേ ട്രാക്കിലിരുന്ന് മൊബൈല്‍ ഹെഡ്ഫോണില്‍ പാട്ട് കേട്ടിരുന്ന 17 വയസ്സുകാരന്‍ ട്രെയിന്‍ ഇടിച്ചു മരിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ഉത്തര്‍പ്രദേശിലെ അമേഠിയിലാണ് അപകടമുണ്ടായത്. അമേഠിയിലെ ത്രിസുണ്ടി ഗ്രാമത്തില്‍ താമസിക്കുന്ന ഋതിക് വര്‍മയാണ് മരിച്ചത്. അയോധ്യ-പ്രയാഗ്രാജ് റെയില്‍വേ ട്രാക്കിലാണ് സംഭവം.

ചൊവ്വാഴ്ച പ്രതാപ്ഗഡിലെ അമ്മായിയുടെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങവേ ലാലിപൂരിനടുത്തുള്ള കുടുംബത്തിന്റെ കൃഷിയിടം പരിശോധിക്കാന്‍ എത്തിയതായിരുന്നു യുവാവ്. ഇതിന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ ഇരുന്ന് ഹെഡ്ഫോണ്‍ ഉപയോഗിച്ച് പാട്ടുകേള്‍ക്കുകയായിരുന്നു. ഇതിനിടെ ട്രെയിന്‍ വന്നത് യുവാവ് അറിഞ്ഞില്ല. പാസഞ്ചര്‍ ട്രെയിന്‍ യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് അമേഠി അഡീഷണല്‍ എസ്പി ഹരേന്ദ്ര കുമാര്‍ പറഞ്ഞു.

Advertisement