ബംഗളുരു. കർണാടകയിലെ വിജയപുരയിൽ വാഹനാപകടത്തിൽ 5 മരണം. മരിച്ചവരിൽ രണ്ട് സ്ത്രീകളും. അഞ്ച് പേരും വിജയപുര ആലിയാബാദ് സ്വദേശികൾ. ഒരു കുടുംബത്തിലെ നാല് അംഗങ്ങളും ഡ്രൈവറുമാണ് മരിച്ചത്. വിജയപുര താലിക്കോട്ടയിൽ ബിലെഭാവി ക്രോസ് റോഡിലാണ് അപകടം. ഇവർ സഞ്ചരിച്ച കാർ പൂർണമായും തകർന്നു