കർഷകരുടെ ഡൽഹി ചലോ മാർച്ചിൽ സംഘർഷം

Advertisement

ചണ്ഢീഗഡ്.കർഷകരുടെ ഡൽഹി ചലോ മാർച്ചിൽ സംഘർഷം.പഞ്ചാബ് ഹരിയാന അതിർത്തിയായ ശംഭുവിൽ പോലീസും കർഷകരും ഏറ്റുമുട്ടി.കർഷകർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഏറ്റുമുട്ടലിൽ കർഷകർക്ക് പരിക്കേറ്റത്തോടെ ഡൽഹി ചലോ മാർച്ച് താൽക്കാലികമായി നിർത്തിവച്ചു.

കർഷകർ മുന്നോട്ട് വച്ച ആവിശ്യങ്ങളിൽ കേന്ദ്രസർക്കാർ മൗനം തുടർന്നത്തോടെയാണ് ഇന്ന് വീണ്ടും ഡൽഹി ചലോ മാർച്ച്‌ പുനരാരംഭിച്ചത്.101 കർഷകരെ അണിനിരത്തിയുള്ള മാർച്ച് ശംഭു അതിർത്തിയിൽ തന്നെ പോലീസ് തടഞ്ഞു. പ്രതിഷേധ മാർച്ചിന് അനുമതിയില്ലെന്നും പിരിഞ്ഞു പോകണമെന്നും പോലീസ് ആവശ്യപ്പെട്ടു. കർഷകർ പിന്മാറാതായതോടെ പോലീസിന് കണ്ണീർവാതകം പ്രയോഗിക്കേണ്ടിവന്നു.

101 കർഷകരുടെ പേര് വിവരങ്ങൾ തങ്ങളുടെ പക്കൽ ഉണ്ടെന്നും അത് പരിശോധിച്ച ശേഷം അവർക്ക് മാത്രം പ്രവേശനം അനുവദിക്കാം എന്നും പോലീസ് വ്യക്തമാക്കി. പോലീസിന്റെ ആവശ്യം കർഷകർ അംഗീകരിച്ചില്ല. ഏറ്റുമുട്ടലിൽ കർഷകർക്ക് പരിക്കേറ്റത്തോടെ താൽക്കാലികമായി ഡൽഹി ചലോ മാർച്ച് നിർത്തിവെച്ചു. ഹരിയാനയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയെയും തടയാൻ ശ്രമിച്ച കർഷകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.